Home Entertainment Celebrities

ഞങ്ങള്‍ക്കിടയിലും അഭിപ്രായഭിന്നതകളുണ്ട്, ആ മേഖലയില്‍ എനിക്കുള്ള അറിവും അനുഭവമൊന്നും പൃഥ്വിക്കില്ല, സുപ്രിയ മേനോന്‍ പറയുന്നു

1155

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സര്‍പ്രൈസ് ആയിട്ടായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത്.

പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. 2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും.

Advertisements

പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതും സുപ്രിയയാണ്. ഇന്ന് സുപ്രിയയ്ക്കും ആരാധകരേറെയാണ്.

Also Read: പ്രണയിനിക്ക് ഒപ്പം സന്തോഷദിനം ആഘോഷിച്ച് കുഞ്ചാക്കോ ബോബൻ; നീ എനിക്ക് ആരാണെന്ന് ഇപ്പോഴും പറയാൻ കഴിയില്ലെന്ന് താരം

ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ. തങ്ങളുടേത് പീസ്ഫുള്‍ ലൈഫൊന്നുമല്ല. എല്ലാ ഭാര്യാഭര്‍ത്താക്കന്മാരെ പോലും തങ്ങള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടാവാറുണ്ടെന്നും അതില്‍ കുറേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാറില്ലെന്നും എന്നു കരുതി ബന്ധം വേര്‍പെടുത്തുകയല്ല വേണ്ടതെന്നും സുപ്രിയ പറയുന്നു.

താന്‍ ജോലിയുടെ കാര്യത്തില്‍ പൃഥ്വിയെ കാണുന്നത് സീനിയര്‍ ആയിട്ടാണ്. ഫിഫ്റ്റി ഫിഫ്റ്റി പാര്‍ട്ടണര്‍ഷിപ്പിലാണ് തങ്ങളുടെ കമ്പനിയെന്നും തനിക്ക് അഞ്ച് വര്‍ഷത്തെ അനുഭവമേ ഈ മേഖലയില്‍ ഉള്ളൂവെന്നും എന്നാല്‍ റിപ്പോര്‍ട്ട് എഴുതുന്ന കാര്യത്തില്‍ താനാണ് വലിയ ആള്‍ എന്ന് പൃഥ്വി പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ലെന്നും സുപ്രിയ പറയുന്നു.

Also Read: കല്യാണം മുടക്കി വീണ്ടും ക്യാൻസറെത്തി; തളരാതെ സ്‌റ്റെഫി തോമസ്; ബ്രൈഡൽ വേഷത്തിലെത്തിയ സ്‌റ്റെഫിയുടെ പോ രാട്ട ത്തിന്റെ കഥ

ആ മേഖലയില്‍ തനിക്ക് ഒത്തിരി അറിവുണ്ട്. തനിക്കുള്ളത്രയും അറിവും അനുഭവവും പൃഥ്വിക്കില്ലെന്നും സിനിമയില്‍ പൃഥ്വിക്കാണ് അറിവുള്ളതെന്നും തങ്ങള്‍ 2017ല്‍ ആണ് കമ്പനി ആരംഭിക്കുന്നതെന്നും സുപ്രിയ പറയുന്നു.

Advertisement