Home Entertainment Celebrities

കാഴ്ച കിട്ടിയെന്ന വാര്‍ത്ത കണ്ട് കുറേ പേര്‍ എന്നെ പരീക്ഷിക്കാന്‍ വന്നു, അവരോട് ശരിക്കും ദേഷ്യം തോന്നിയിട്ടുണ്ട്, വൈക്കം വിജയലക്ഷ്മി പറയുന്നു

1108

മലയാളത്തിലൂടെ തെന്നിന്ത്യയിലേക്കെത്തിയ പാട്ടുക്കാരിയാണ് വൈക്കം വിജയലക്ഷ്മി. പ്രായ വ്യത്യാസമില്ലാതെയാണ് ഗായികയെ ആളുകള്‍ നെഞ്ചേറ്റുന്നത്. ഒരുപാട് പരിമിതികളെ മറികടന്നാണ് വിജയലക്ഷ്മി പിന്നണി ഗാനരംഗത്തേക്ക് കടന്ന് വരുന്നത്.

Advertisements

വൈക്കം വിജയലക്ഷ്മി എന്നത് ചുരുക്കി വിജി എന്നാണ് താരത്തെ സംഗീത സംവിധായകരും ആരാധകരും വിളിക്കുന്നത്. ഒരിക്കല്‍ വിവാഹിതയായ താരം ഈയടുത്താണ് വിവാഹ മോചിതയായത്.

Also Read: ദിലീപ് അടക്കമുള്ള മിമിക്രിക്കാര്‍ രക്ഷപ്പെട്ടിട്ടും അബി രക്ഷപ്പെടാതെ പോയത് കൈയ്യിലിരിപ്പ് കൊണ്ടാണ്, തന്തയേക്കാള്‍ പ്രശ്‌നക്കാരനാണ് ഇപ്പോള്‍ മകന്‍, ഷെയിന്‍ നിഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്

അനൂപ് എന്നാണ് ഗായികയുടെ ഭര്‍ത്താവിന്റെ പേര്. വിവാഹ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്നത് സഹിക്കാന്‍ കഴിയാത്തതാണെന്ന് ഒരിക്കല്‍ വിജയലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ വിജയലക്ഷ്മിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് കാഴ്ചകിട്ടിയെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ അത് സത്യമല്ലെന്നും കാഴ്ച കിട്ടാന്‍ വേണ്ടിയുള്ള ട്രീറ്റ്‌മെന്റിലാണ് താനെന്നും വിജയലക്ഷ്മി പറയുന്നു.

Also Read; 35 വര്‍ഷത്തെ സ്‌നേഹവും ആത്മബന്ധവും, ജപ്പാനില്‍ വെച്ച് വിവാഹവാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

തനിക്ക് ചെറിയൊരു വെളിച്ചം മാത്രമാണ് ഇപ്പോള്‍ കാണുന്നത്. കാഴ്ച കിട്ടിയെന്ന വാര്‍ത്ത കണ്ട് ചിലര്‍ മുന്നില്‍ വന്നുനിന്ന് ഞാനാരാ പറയൂ എന്നൊക്കെ പറയാറുണ്ടെന്നും ഇതൊക്കെ കാണുമ്പോള്‍ തനിക്ക് ദേഷ്യം വരാറുണ്ടെന്നും വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

തന്നെ പരീക്ഷിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും ഗായിക പറയുന്നു. അതേസമയം, തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും ഒരു സിനിമയില്‍ താന്‍ പാടി അഭിനയിച്ചിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.

Advertisement