35 വര്‍ഷത്തെ സ്‌നേഹവും ആത്മബന്ധവും, ജപ്പാനില്‍ വെച്ച് വിവാഹവാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

174

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ഇതിനോടകം ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച താരം നിരവധി സിനിമകളിലാണ് അഭിനയിച്ചത്. ആരാധകര്‍ ലാലേട്ടന്‍ എന്ന് വിളിക്കുന്ന താരം മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോള്‍ ടിവി റിയാലിറ്റി ഷോയില്‍ അവതാരകനായും അദ്ദേഹം എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്നും റിയാലിറ്റി ഷോയില്‍ നിന്നുമെല്ലാം ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോയിരിക്കുകയാണ് താരം.

Also Read: മമ്മൂട്ടി രാജ്യം കണ്ട മികച്ച നടന്മാരിലൊരാൾ; അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിച്ച് എന്റെ അഭിനയം മെച്ചപ്പെടുത്താൻ സാധിച്ചു; ഡിനോ മോറിയ പറഞ്ഞത് കേട്ടോ

അവധിക്കാലം ആഘോഷമാക്കാന്‍ ജപ്പാനിലേക്കാണ് അദ്ദേഹം കുടുംബത്തോടൊപ്പം പോയിരിക്കുന്നത്.നേരത്തെ ബിഗ് ബോസില്‍ എത്തിയപ്പോള്‍ താന്‍ വിദേശത്തേക്ക് പോകുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.

ഇ്‌പ്പോഴിതാ ജപ്പാനില്‍ വെച്ച് വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് മോഹന്‍ലാല്‍ പുതുതായി പങ്കുവെച്ചിരിക്കുന്നത്. മുപ്പത്തിയഞ്ചാം വിവാഹവാര്‍ഷികമാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും ആഘോഷിക്കുന്നത്.

Also Read: 20 വർഷമായി പൊട്ടിക്കാത്തൊരു മദ്യക്കുപ്പിയുണ്ട് കൈയ്യിൽ; ഏത് ബ്രാൻഡാണ് കഴിച്ചതെന്ന് ഭാര്യ കൃത്യമായി പറയും; മദ്യപാനം നിർത്തിയത് പറഞ്ഞ് സാജു കൊടിയൻ

മുപ്പത്തിയഞ്ച് വര്‍ഷത്തെ സ്‌നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ സുചിത്രയ്ക്ക് കേക്ക് പങ്കുവെക്കുന്ന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തത്.

Advertisement