തന്റെ അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങളും പിന്നിട്ട് ഇപ്പോഴും ഇന്ത്യൻ സിനിമയിലെ നമ്പർവൺ സൂപ്പർതാരങ്ങളിൽ ഒരാളായി വിലസുകയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ ഇത്രയും കാലത്തെ അഭിനയ ജീവിതത്തിന് ഇടയിൽ അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം.
മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ നായകനായി സുരേഷ് ഗോപി, കുരുപൊട്ടി കുറേപ്പേർ, അടി പൊളിയെന്ന് മറ്റുചിലർ
അതേ പോലെ മലയാളത്തിൽ മാത്രമല്ല ഹിന്ദിയും തമിഴും കന്നഡയും തെലുങ്കും മറാത്തിയും ഉൾപ്പടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളിലും അദ്ദേഹം ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച ഏറ്റവും പുതിയ തെലുങ്ക് ചിത്രം ഏജന്റ് ലോകമെമ്പാടുമുള്ള തിയ്യറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഇപ്പോൾ.

തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ നടിമാരും കത്രീന കൈഫ്, തബു, ഐശ്വര്യ റായ് അടക്കമുള്ള ബോളിവുഡ് താരസുന്ദരിമാരും എല്ലാം അദ്ദേഹത്തിന് ഒപ്പം ഇകതിനോടകം നായികമാരായി അഭിനയിച്ചു കഴിഞ്ഞു. എന്നാൽ ബോളിവുഡിലെ സൂപ്പർ നടി ഒരിക്കൽ മലയാളത്തിന്റെ ഈ മെഗാസ്റ്റാറിനെ അപമാനിച്ച സംഭവം പ്രശസ്ത സിനിമ നിരൂപകൻ പല്ലിശ്ശേരി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ആ നടിക്ക് മമ്മൂട്ടി പിന്നീട് കൊടുത്ത കിടുക്കാച്ചി മറുപടിയെ കുറിച്ചും പല്ലിശ്ശേരി പറഞ്ഞിരുന്നു. ഇന്ത്യ ഒട്ടാകെ പ്രശസ്തയായ ഒരു മുൻ നിര നായികാ നടി ആണ് ഇത്തരത്തിൽ മമ്മൂട്ടിയെ അപമാനിക്കുന്ന രീതിയിൽ പ്രസ്താവന പുറപ്പെടുവിച്ചത്. മറ്റാരുമല്ല നടി വിദ്യ ബാലൻ ആണ് ആ താരം.

മലയാളത്തിൽ മോഹൻലാലിനൊപ്പം ചക്രം എന്ന സിനിമയിൽ നായികയായി എത്തേണ്ടിയിരുന്ന ആളാണ് വിദ്യ ബാലൻ എന്നാൽ ഭാഗ്യക്കേടു കൊണ്ടു ആ ചിത്രം നടന്നില്ല. വേറെയും രണ്ടു മൂന്നു ചിത്രങ്ങൾ വിദ്യയയെ നായികയാക്കി മലയാളത്തിൽ പ്ലാൻ ചെയ്തു എങ്കിലും അതൊന്നും നടന്നില്ല.
അങ്ങനെ ഭാഗ്യ ദോഷിയായ നടി എന്ന പേരോടെയാണ് പാലക്കാട്ടു കാരിയായ വിദ്യ ബാലൻ എന്ന മലയാളി പെൺകുട്ടി ബോളിവുഡിലേക്ക് വണ്ടി കയറിയത്. എന്നാൽ ബോളിവുഡിൽ എത്തിയ വിദ്യക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങൾ വിദ്യ ബാലൻ നേടിയിട്ടുണ്ട്.

വിദ്യ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മമ്മൂട്ടി നായകനായ ഒരു ചിത്രത്തിലേക്ക് വിദ്യയെ കാസ്റ്റ് ചെയ്യാൻ ഒരു നിർമ്മാതാവ് വിദ്യാ ബാലനെ സമീപിക്കുന്നത്. അന്ന് വിദ്യാ ബാലൻ ആ ഓഫറിന് മറുപടിയായി പറഞ്ഞത് വയസ്സന്മാരോടൊപ്പം അഭിനയിക്കാൻ എന്നെ കിട്ടില്ല എന്നാണ് അന്ന് മമ്മൂട്ടിക്ക് ഏകദേശം അറുപത്തിയഞ്ചു വയസ്സായിരുന്നു പ്രായം.
അന്ന് ആ വാർത്ത മമ്മൂട്ടിയും അറിഞ്ഞിരുന്നു. അതേ സമയം സിൽക്ക് സ്മിതയുടെ ജീവിത കഥയെ ആസ്പദമാക്കി ചെയ്ത ഡേർട്ടി പിക്ച്ചർ എന്ന സിനിമയൽ വിദ്യ കാണിക്കാനുള്ളതിന്റെ മാക്‌സിമം കാണിച്ചിരുന്നു. ഇനി ഒന്നും കാണിക്കാനില്ലാത്തത് കൊണ്ട് പിന്നീട് പുതുമ നഷ്ടമായി നടിക്ക് അവസരങ്ങൾ കുറഞ്ഞു എന്ന് പല്ലിശേരി പറയുന്നു.

അവസരങ്ങൾ കുറഞ്ഞ വിദ്യാ ബാലൻ വീണ്ടും മലയാളത്തിലേക്ക് കണ്ണ് വച്ച് എന്നും ഒരഭിമുഖത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് അവർ പറഞ്ഞതായി വാർത്തകൾ വന്നു എന്നും പല്ലിശേരി പറയുന്നു. അപ്പോൾ മുൻപ് മമ്മൂട്ടിയെ വയസ്സൻ എന്ന് വിളിച്ച പരാമർശം ഓർമ്മിപ്പിച്ചപ്പോൾ താൻ അത് മമ്മൂട്ടിയെ ഉദ്ദേശിച്ചു പറഞ്ഞതല്ല അന്ന് തനിക്ക് ഒരു അബദ്ധം പറ്റിയതാണ് എന്നും പറഞ്ഞൊക്കെ തടി തപ്പി എന്ന് ആണ് പല്ലിശേരി പറയുന്നത്.
എന്നാൽ ഈ വിവരം അറിഞ്ഞ മമ്മൂട്ടി അതിനോട് പ്രതികരിച്ചത് വളരെ രസകരമായിരുന്നു എന്ന് പല്ലിശ്ശേരി പറയുന്നു. വാ തുറന്നു ചിരിക്കാതെ ഒരു പ്രത്യേക തരം മതിമറന്നുള്ള ചിരിയായിരുന്നു അന്ന് മമ്മൂട്ടിയുടെ പ്രതികരണം.

ഇതിനോക്കെ താൻ എന്താണ് പറയേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു എന്നും പല്ലിശ്ശേരി പറയുന്നു. അവരെ എനിക്കൊപ്പം സിനിമയിൽ ഉൾപ്പെടുത്തു ന്നതിന് എനിക്ക് യാതൊരു കുഴപ്പവുമില്ല അവർ മികച്ച നടി തന്നെയാണ് എന്നും മമ്മൂട്ടി പറഞ്ഞു.
അതോടൊപ്പം മമ്മൂട്ടി പറഞ്ഞ പ്രസക്തമായ ഒരു കാര്യം പക്ഷേ അവർ പറഞ്ഞതിൽ ഒരു തിരുത്തിന്റെ ആവശ്യമുണ്ട് എന്നും അവർ ആറു വർഷം മുൻപ് പറഞ്ഞത് വയസ്സന്മാരുടെ ഒപ്പം അഭിനയിക്കില്ല എന്നാണ്. അങ്ങനെ ആണെങ്കിൽ എനിക്കിപ്പോൾ എഴുപത്തിയൊന്നു വയസ്സായി ഞാൻ ഇപ്പോഴും കിഴവൻ തന്നെയല്ലേ.

അപ്പോൾ എനിക്ക് തോന്നുന്നു ആ വാക്ക് അവർ ഇപ്പോൾ മാറ്റേണ്ട ആവശ്യം ഇല്ല അവർ കിഴവന്മാർക്ക് ഒപ്പം അഭിനയിക്കേണ്ട ആവശ്യമില്ല. അവർ ചെറുപ്പക്കാർക്കൊപ്പം മാത്രം അഭിനയിച്ചു അവരുടെ യൗവ്വനം കൂടുതൽ നിലനിർത്തട്ടെ എന്നാണ് എന്റെ അഭിപ്രായം.
പക്ഷേ അവരെ എന്റെ ചിത്രത്തിൽ അഭിനയിപ്പിക്കില്ല എന്ന് ഞാൻ പറയില്ല പ്രൊഡ്യൂസറുടെ ഇഷ്ടവും സംവിധായകന്റെ ഇഷ്ടവും പോലെ ആകട്ടെ തനിക്ക് ഇതിലൊന്നും യാതൊരു പ്രശ്‌നവുമില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത് എന്ന് പല്ലിശ്ശേരി പറയുന്നു.

അതേ സമയം വൈറ്റ് എന്ന ചിത്രത്തിലേക്ക് ആണ് മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ വിദ്യാ ബാലനെ സമീപിച്ചത് എന്നാണ് അറിയുടന്നത്. പിന്നീട് ഈ വേഷം ചെയ്തത് ബോളിവുഡിലെ തന്നെ മറ്റൊരു സൂപ്പർ നിടി ഹുമാ ഖുറൈഷി ആയിരുന്നു എന്നും അന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.










