Home Entertainment Celebrities

എന്തിനാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നത്, സിനിമ തെരഞ്ഞെടുക്കുമ്പോള്‍ കുറച്ചുകൂടെ ശ്രദ്ധിക്കൂ, മഞ്ജുവാര്യരെ രൂക്ഷമായി വിമര്‍ശിച്ച് ഷീല

4153

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടമാരില്‍ ഒരാളാണ് ഷീല. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷീല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലം മുതല്‍തന്നെ ഷീല ചലച്ചിത്ര രംഗത്ത് ഉള്ള താരമാണ്.

Advertisements

പ്രേം നസീര്‍, സത്യന്‍, അടക്കമുളളവരുടെ കാലത്തെ സൂപ്പര്‍ നായിക ആയിരുന്നു ഷീല. ഇപ്പോഴും മലയാള സിനിമയില്‍ അമ്മ വേഷത്തിലും മറ്റുമായി സജീവമാണ് ഷീല. ഇപ്പോഴിതാ ഷീല നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധനേടുന്നത്.

Also Read: സങ്കടം മാറുന്നേയില്ല, ആരെയും ഉപദ്രവിക്കാത്ത എന്നെപ്പോലുള്ളവര്‍ക്കാണ് ശത്രുക്കള്‍ കൂടുന്നത്, മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യത്തെ കുറിച്ച് ഡെന്‍സി പറയുന്നു

മഞ്ജുവിന്റെ പേരെടുത്ത് പറയാതെയായിരുന്നു താരത്തെയും താരത്തിന്റെ പരാജയപ്പെട്ട സിനിമയെയും പറ്റി ഷീല പറഞ്ഞത്. താരങ്ങള്‍ സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും ഒരു പ്രമുഖ നടിയുടെ സിനിമ അടുത്തിടെ കണ്ടുവെന്നും എന്താണ് ആ സിനിമയെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഷീല പറയുന്നു.

സ്‌ക്രിപ്പ് മുഴുവന്‍ ആ നടി വായിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ ആവില്ലായിരുന്നുവെന്നും സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നുവെങ്കില്‍ ഇങ്ങനെ പരാജയപ്പെടില്ലായിരുന്നുവെന്നും അതിനുള്ള അവകാശം നടിമാര്‍ക്കുണ്ടെന്നും ഒരുപാട് പേരുടെ അന്നമാണ് സിനിമയെന്നും ഷീല പറഞ്ഞു.

Also Read: വലിച്ച് വാരി സ്‌ക്രിപ്റ്റ് എഴുതാതെ ആവശ്യത്തിന് മാത്രം എഴുതിയാൽ പോരെ; അഭിനയിക്കുന്നവർക്ക് അത് തിരുത്താൻ പറയാൻ കഴിയുന്നില്ല എങ്കിൽ അഭിനയിക്കാതെ ഇരുന്നൂടെ ; ഷീലാമ്മക്ക് പറയാനുള്ളത് ഇങ്ങനെ

അതേസമയം, മഞ്ജുവിനെ കുറിച്ചും മഞ്ജുവിന്റെ വെള്ളിരിക്കാപ്പട്ടണം എന്ന ചിത്രത്തെക്കുറിച്ചുമാണ് ഷീല പറഞ്ഞെതെന്ന് ആരാധകര്‍ കണ്ടെത്തുകയായിരുന്നു. ചിത്രം തിയ്യേറ്ററില്‍ ഒരാഴ്ച പോലും തികച്ചും ഓടിയിരുന്നില്ല.

Advertisement