Home Entertainment

എന്റെ ശരീരത്തോട് ആയിരുന്നു പലർക്കും പ്രണയം, പലരും അത് ഉപയോഗപ്പെടുത്തിയ ശേഷം എന്നെ വഞ്ചിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

1235

തെന്നിന്ത്യൻ താരസുന്ദരിയായ റായ് ലക്ഷ്മി നടി മോഡൽ എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ്. മലയാള സിനിമയിലും മികച്ച വേഷങ്ങൾ ചെയ്ത് തെന്നിന്ത്യയിൽ നിന്നും ബോളിവൂഡിലേക്ക് ചേക്കേറിയ താരം സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്.

അതിനിടെ ഡേറ്റിംഗ് സമയത്ത് താൻ എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. എനിക്ക് എല്ലാം ക്രെയ്സ് ആയിരുന്നു. വൺ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. മാനസിക അടുപ്പത്തിന് താല്പര്യമില്ലാത്ത പരിപാടിയാണ് അത്.

Advertisements

Also Read
ഞാനൊരു സാധാരണ സ്ത്രീ, എന്റെ ഭര്‍ത്താവ് എന്റേത് മാത്രമായിരിക്കാന്‍ ആഗ്രഹിച്ചു, എന്നാല്‍ സംഭവിച്ചത് മറ്റൊന്നു, പാര്‍ത്ഥിപനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ച് സീത പറയുന്നു

അതിനാൽ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും ഇത് പിന്തുടരാൻ താല്പര്യമില്ല. അപരിചിതനും ഒത്ത് കഴിയുന്നത് പ്രയാസകരമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിൽ അടുപ്പം സൂക്ഷിക്കാറുമില്ല. നമുക്ക് സ്നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട് വിഷമിച്ചിട്ടുണ്ട് തമാശ പറഞ്ഞിട്ടുണ്ട്.

പക്ഷേ പലരും തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് തനിക്ക് താൽപര്യമില്ല എന്നും റായ് ലക്ഷ്മി പറയുന്നു. പങ്കാളികൾക്കൊപ്പം യാത്ര ചെയ്യാൻ ഇഷടമാണ്. പാചകം ചെയ്ത് ഒരുമിച്ച കഴിക്കണം. അദ്ദേഹത്തെ സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യും. പുള്ളി മനസ്സിൽ ആഗ്രഹിക്കുന്നത് സർപ്രൈസ് പോലെ നൽകും.

എന്നാൽ സ്‌കൂളിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം മൊട്ടിട്ടതെന്നും റായ് ലക്ഷ്മി പറയുന്നു. അത് നടന്മാരോട് ആയിരുന്നു. സത്യസന്ധതയും വിശ്വാസ്യതയും ഉള്ള പങ്കാളികളോടാണ് തനിക്ക് താല്പര്യം എന്നും താരം പറയുന്നു.
അങ്ങനെ ഉള്ളവരെ അപൂർവമായി മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളു.

Also Read
ആ സന്ദര്‍ഭത്തില്‍ പറഞ്ഞ കാര്യം തെറ്റായിപ്പോയി, മഞ്ജു എനിക്ക് സ്വന്തം മകളെ പോലെ, എന്റെ മോള് എന്നോട് ക്ഷമിക്കട്ടെ, വിവാദങ്ങളില്‍ പ്രതികരിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

പലർക്കും എന്റെ ശരീരത്തോട് ആയിരുന്നു പ്രണയം. പിന്നീടാണ് അത് മനസ്സിലാക്കിയതും. പലരും ശരീരത്തിന്റെ വലുപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തു. ഇതേ കാരണത്താൽ ഏറെ പേർ സ്നേഹിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല ശരീരത്തിന്റെ വലുപ്പം അസ്വസ്ഥം ആക്കിയിട്ടില്ല.

അഭിനയത്തേക്കാൾ ഏറെ ശരീര സൗന്ദര്യം കൊണ്ട് മാത്രമായിരുന്നു ഇവിടെവരെ എത്തിയിരുന്നത് എന്നും അതുകൊണ്ട് തന്നെ പലരും വാഗ്ദാനങ്ങൾ നൽകി തന്നെ വഞ്ചിച്ചിട്ടുണ്ട് എന്നും തുറന്നടിച്ചിരിക്കുകയാണ് റായ് ലക്ഷ്മി. അതേ സമയം സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിന് മുന്നേ പരസ്യ ചിത്രങ്ങളിൽ മോഡലായിരുന്ന താരം സിലിക്കൺ ഫുട് വെയേർസ്, ജോസ്‌കോ ജൂവല്ലേഴ്‌സ്, ഇമ്മാനുവേൽ സിൽക്‌സ് എന്നിവയുടെ പരസ്യ ചിത്രങ്ങളിലും മോഡലായി തിളങ്ങി.

2005 ൽ പുറത്തിറങ്ങിയ കാർക കസദര എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്തു.
പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. അതേ സമയം റോക്ക എ റോൾ, അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തും താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അണ്ണൻതമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻബ്രദേഴ്‌സ്, കാസനോവ എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. 2014ൽ താരം തന്റെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റുകയായിരുന്നു.

Also Read
എനിക്ക് കിട്ടിയ എന്റെ വല്യേട്ടനാണ് അദ്ദേഹം: സുരേഷ് ഗോപിയെ കുറിച്ച് പാർവതി ജയറാം പറഞ്ഞത് കേട്ടോ

Advertisement