Home Entertainment

കുക്കിംഗ് ചെയ്യുന്ന സ്ത്രീകളാണ് നല്ലവീട്ടമ്മകളെന്ന് ആനി, അതിന് കിടിലൻ മറുപടി കൊടുത്ത് നവ്യാ നായർ, അന്ന് നടന്നത് വൈറൽ

534

ഒരുകാലത്ത് മലയാളത്തിലെ പ്രയപ്പെട്ട നടിമാരായിരുന്നു ആനിയും നവ്യാ നായരും. സംവിധായകൻ ഷാജി കൈലാസിനെ വിവാഹം കഴിച്ച് സിനിയിൽ നിന്നും വിട്ടു നിൽക്കുകയാണ് ആനി. എങ്കിലും ടിവി ആവതാരകയായി താരം സജീവമാണ്.

വിവാഹ ശേഷം സിനിമ വിട്ട നവ്യ നായർ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുക യആണ്. അതേ സമയം അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണിലെ ചില വീഡിയോകൾ മുമ്പ് ഒരിക്കൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Advertisements

നടി സരയൂ ആണ് അതിന് വഴിതെളിച്ചത്. നേരത്തെ ഒരിക്കൽ സരയു നടത്തിയ സ്ത്രീകൾ പുരുഷന്മാരെക്കാൾ കീഴിലാണെന്ന പ്രസ്താവന വൻ സൈബർ ആക്രമണങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ ആ പ്രസ്താവനക്ക് ഇപ്പോൾ മാറ്റം വന്നെന്ന് താരം തന്നെ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു.

Also Read
മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച് കൈയ്യടി നേടിയ സൂപ്പർ താര സുന്ദരി ഇതാണ്

നവ്യാ നായർ അതിഥിയായി പങ്കെടുത്ത ആനീസ് കിച്ചണിൽ ചെറിയ വർത്തമാനങ്ങൾക്ക് ഇടെ സീരിയസായ ഒരു സംഭവം ഉണ്ടായി. കുക്കിംഗ് ചെയ്യുന്ന സ്ത്രീകൾ നല്ലവീട്ടമ്മ ആയിരിക്കുമെന്ന് ആനി പറഞ്ഞിരുന്നു. അതിന് നവ്യ കൊടുത്ത മറുപടിയാണ് വൈറൽ ആയത്.

സ്ത്രീകൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട്, വെബ് സീരീസുകൾ, സ്ത്രീകൾ ചെയ്യില്ലായെന്ന കരുതിയ എന്തേലും കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകൾ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാൻ പറയും ചെയ്യാൻ, അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്.

ഇപ്പോൾ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെൺകുട്ടിക്ക് അത് ചെയ്യാൻ താല്പര്യമില്ലെങ്കിൽ അവൾക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകൂ. അവൾ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേർതിരിവ് ഒന്നും അതിന് പാടില്ല.

കുക്കിംഗ് ഇഷ്ടപ്പെട്ടാൽ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ അങ്ങനെയൊന്നുമില്ല. നവ്യ ആനിയോട് പറഞ്ഞു. അതേ സമയം തിരിച്ചു വരവിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറുകയാണ് നവ്യാ നായർ ഇപ്പോൾ. മിനി സ്‌ക്രീൻ പരിപാടികളിലും സജീവ സാന്നിധ്യമാണ് താരം.

Also Read
അതു കൊണ്ടാണ് ഞാൻ എപ്പോഴും ഇങ്ങനെ തടിച്ചിരിക്കുന്നത്: പ്രിയ നടി അനു സിത്താര പറഞ്ഞത് കേട്ടോ

Advertisement