Home Entertainment Celebrities

അന്നത്തെ മഞ്ജുവിന്റെ വിനയം കണ്ട് സംശയം തോന്നി, കള്ളക്കളി കണ്ടെത്താന്‍ ദിവസങ്ങളോളം നിരീക്ഷിച്ചു, വെളിപ്പെടുത്തലുമായി നടന്‍ ബാലാജി

3371

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: ധരിക്കുന്ന വസ്ത്രത്തില്‍ ആത്മവിശ്വാസം കണ്ടെത്തൂ, പുത്തന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് മൗനരാഗത്തിലെ സോണിയ, വൈറലായി ചിത്രം

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോള്‍ നടന്‍ ആര്യയുമൊന്നിച്ചുള്ള ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു. ഇപ്പോഴിതാ സിനിമ സീരിയല്‍ താരം ബാലാജി മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മഞ്ജു ഒരു പ്രതിഭയാണെന്നും ഈ ഫീല്‍ഡില്‍ വരുന്നതിന് മുമ്പേ മഞ്ജുവിനെ കണ്ടിട്ടുണ്ടെന്നും പല സിനിമകളിലെയും മഞ്ജുവിന്റെ പെര്‍ഫോമന്‍സ് കണ്ട് അന്തംവിട്ട് നിന്നിട്ടുണ്ടെന്നും ബാലാജി പറയുന്നു.

Also Read: ഒരു കോടി രൂപയുടെ പൂച്ചക്കൊട്ടാരം, പൂച്ചകള്‍ക്ക് താമസിക്കാന്‍ ഒരുക്കുന്ന കൂടിനെ കുറിച്ച് അനുജോസഫ് പറയുന്നു

കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയികുമ്പോള്‍ മഞ്ജു ഒരു ദിവസം തന്നെ കണ്ടപ്പോള്‍ നമസ്‌കാരം സര്‍ എന്ന് പറഞ്ഞ് എഴുന്നേറ്റ് നിന്നു. ആദ്യം തന്നോട് തന്നെയാണോ പറഞ്ഞതെന്ന് സംശയം തോന്നിയെന്നും എന്നാല്‍ തന്നോട് തന്നെയാണ് പറഞ്ഞതെന്ന് മഞ്ജു പറഞ്ഞുവെന്നും അത്രയും ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള വ്യക്തിയാണ് മഞ്ജുവെന്നും ബാലാജി പറയുന്നു.

എന്നാല്‍ മഞ്ജു ഇങ്ങനെ ചെയ്യുന്നത് സത്യമാണോ എന്ന് ആദ്യമൊക്കെ തനിക്ക് സംശയം തോന്നിയിരുന്നു. വിനയം കള്ളക്കളിയാണോ എന്നറിയാന്‍ ദിവസങ്ങളോളം മഞ്ജുവിനെ നിരീക്ഷിച്ചുവെന്നും എന്നാല്‍ മഞ്ജു ശരിക്കും നല്ലൊരു വ്യക്തി തന്നെയാണെന്ന് തനിക്ക് മനസ്സിലായെന്നും ബാലാജി പറയുന്നു.

Advertisement