Home Entertainment Celebrities

എന്റെ രണ്ട് ഉയിരുകള്‍, മക്കളില്‍ ഒരാളെ താലോലിച്ച് നയന്‍താര, ഉലകം എവിടെയെന്ന് വിഘ്‌നേഷിനോട് ആരാധകര്‍

181

തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാറുണ്ടെങ്കില്‍ അത് നയന്‍താരയാണ്. മലയാളത്തില്‍ അവതാരികയായി എത്തിയതാരം സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളം സിനിമകളില്‍ നിന്ന് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് തെലുങ്കിലും, കന്നഡയിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കി.

Advertisements

സംവിധായകനായ വിഘ്‌നേശിനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഉയിര്‍, ഉലകം എന്ന രണ്ട് മക്കളുണ്ട്. സറോഗസിയിലൂടെയാണ് താരം അമ്മയായത്. ഉയിര്‍ രുദ്രനീല്‍ എന്‍ ശിവന്‍, ഉലക് ദൈവിക് എന്‍ ശിവന്‍ എന്നീ പേരുകളാണ് മക്കള്‍ക്കിട്ടിരിക്കുന്നത്.

Also Read: സംസ്‌കാരം പഠിപ്പിക്കാന്‍ വന്നാല്‍ പല കഥകളും ചിലപ്പോള്‍ ഞങ്ങള്‍ തോണ്ടി പുറത്തിട്ടേക്കും, മാടമ്പി ഗണേശാ, ഗണേഷ് കുമാറിന് ചുട്ട മറുപടിയുമായി വിനായകന്‍

എന്‍ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയന്‍താരയെ സൂചിപ്പിക്കുന്നെന്നും വിഘ്നേഷ് പറഞ്ഞിരുന്നു. നാനും റൗഡി താനിന്റെ സെറ്റില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് പ്രണയത്തിലായതെന്നം അധികമാര്‍ക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഘ്‌നേഷ് പറഞ്ഞിരുന്നു.

വാച്ച് ചാവക്കാട് പോലീസ് സ്‌റ്റേഷനിൽ ഇരിക്കുന്നതിന്റെ പിന്നിലെ കഥ തോണ്ടി പുറത്തിടും..

സോഷ്യല്‍മീഡിയയില്‍ സജീവമായ വിഘ്‌നേഷ് പലപ്പോഴും നയന്‍താരയുടെയും മക്കളുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിഘ്‌നേഷ് അത്തരത്തില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Also Read: ഒത്തിരി സന്തോഷം, ഇതെന്റെ ബിഗ് ഡേ, അടുത്തത് ഹണിമൂണ്‍, വിവാഹശേഷം മാധ്യമങ്ങളോട് മനസ്സുതുറന്ന് നൂറിനും ഫഹിമും

മക്കളില്‍ ഒരാളെ നയന്‍താര ഓമനിക്കുന്ന ചിത്രമാണ് വിഘ്‌നേഷ് പങ്കുവെച്ചിരിക്കുന്നത്. തന്റെ രണ്ട് ഉയിരുകള്‍ എന്ന ക്യാപ്ഷനോടെയാണ് ചിതരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ ഉലകം എന്ന കുഞ്ഞ് എവിടെപ്പോയി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Advertisement