Home Entertainment Celebrities

ഹേ ഗയ്‌സ് നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ, നിങ്ങള്‍ പിരിഞ്ഞൂട്ടോ, സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വേര്‍പിരിയല്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് സായി കുമാറും ബിന്ദു പണിക്കരും

180

മലയാളി സിനിമാ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികള്‍ ആണ് ബിന്ദുപണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്.

Advertisements

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്.

Also Read: നാല്‍പ്പതുകള്‍ ആഘോഷമാക്കി മഞ്ജു പത്രോസ്, ഹോ നാല്‍പ്പതായോ, അത്രയും തോന്നുന്നില്ലല്ലോയെന്ന് ഞങ്ങള്‍ പറയണോ എന്ന് കമന്റ്, കിടിലന്‍ മറുപടി നല്‍കി താരം

2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. അടുത്തിടെയായി ബിന്ദു പണിക്കരും സായി കുമാറും വേര്‍പിരിഞ്ഞുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഈ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരദമ്പതികള്‍. തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത കേട്ടിരുന്നുവെന്നും ശരിക്കും ചിരിച്ച് പോയൊരു ഗോസിപ്പായിരുന്നു അതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

Also Read: സഹോദരിയുടെ സിനിമാമോഹങ്ങള്‍ അവസാനിക്കാന്‍ കാരണം പാര്‍വതി, ഒടുവില്‍ കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് തേടിയെത്തി മരണവും, ദീപ്തിക്ക് സംഭവിച്ചത്

ഒരു ദിവസം സിനിമ കണ്ടുകൊണ്ടിരിക്കെ മകളാണ് ഇക്കാര്യം പറഞ്ഞത്. ഹേ ഗയ്‌സ് നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ, നിങ്ങള്‍ പിരിഞ്ഞൂട്ടോ അങ്ങനെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുവാ എന്നായിരുന്നു അവള്‍ പറഞ്ഞത്. അതിന് ശേഷം ഒത്തിരി സുഹൃത്തുക്കളും തനിക്ക് കോള്‍ ചെയ്യുകയും മെസ്സേജ് അയക്കുകയും ചെയ്തുവെന്നും സായി കുമാര്‍ പറയുന്നു.

തന്റെ അടുത്ത സുഹൃത്തും ഈ വാര്‍ത്ത കണ്ട് തനിക്ക് കോള്‍ ചെയ്തിരുന്നു. അപ്പോള്‍ താന്‍ പറഞ്ഞത് നീ ചോദിക്കാന്‍ വന്ന ആള് അടുക്കളയില്‍ കൊഞ്ച് തീയല്‍ ഉണ്ടാക്കുകയാണെന്നാണ്. പിന്നീട് ഫോണ്‍ ബിന്ദുവിന് കൊടുത്തുവെന്നും സായി കുമാര്‍ പറയുന്നു.

Advertisement