Home Entertainment Celebrities

33ാം ജന്മദിനം ആഘോഷിച്ച് അമൃതാസുരേഷ്, ആശംസകള്‍ നേരാതെ ഗോപി സുന്ദര്‍, വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ശരിയോ

489

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതുമുതല്‍ വലിയ രീതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

Advertisements

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമര്‍ശനത്തിന് ഇരയാകാന്‍ കാരണം ആയത്.

Also Read: മരുമകളുടെ ആഗ്രഹം സാധിച്ച് കൊടുത്ത് ലക്ഷ്മി നായര്‍, മനസ്സുനിറഞ്ഞുവെന്ന് അനുക്കുട്ടി, ഇങ്ങനെയൊരു അമ്മായിയമ്മയെ എവിടെ കിട്ടുമെന്ന് ആരാധകരും

വിമര്‍ശനങ്ങളോട് തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തില്‍ തിരക്കിലായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരും പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സോഷ്യല്‍മീഡിയയില്‍ ഇരുവരം അണ്‍ഫോളോ ചെയ്തതും ചിത്രങ്ങളെല്ലാം റിമൂവ് ചെയ്തതുമാണ് ആരാധകര്‍ക്കിടയില്‍ സംശയമുണ്ടാക്കിയത്. എ്ന്നാല്‍ അമൃതയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചതോടെ അഭ്യൂഹങ്ങളെല്ലാം ഒഴിഞ്ഞു.

Also Read: സംഭവിച്ചതൊന്നും അദ്ദേഹത്തിന് ഓർമ്മ ഇല്ല; എപ്പോഴാണ് ഇതൊക്കെ നടന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്; അന്ന് ഇറക്കി വിട്ടത് ആ സിനിമയുടെ സംവിധായകനാണ് ഞാൻ എന്ന് അറിയാതെ

കഴിഞ്ഞ ദിവസമായിരുന്നു അമൃതയപടെ ജന്മദിനം. മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന അമൃതയ്ക്ക് ആശംസകള്‍ നേര്‍ന്ന് അഭിരാമി സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍മീഡിയയിലൂടെ എത്തിയിരുന്നു. എന്നാല്‍ ഗോപി സുന്ദര്‍ വിഷ് ചെയ്തിട്ടില്ല.

കഴിഞ്ഞ വര്‍ഷം അമൃതയുടെ ജന്മദിനത്തില്‍ ഗോപി സുന്ദര്‍ ആശംസകള്‍ അറിയിച്ച് പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇത്തവണ ആശംസകളൊന്നും കാണാതായതോടെ സംശയത്തിലായിരിക്കുകയാണ് ആരാധകര്‍. എന്തുകൊണ്ട് ആശംസ അറിയിക്കാത്തതെന്ന് ചോദിക്കുകയാണ് ആരാധകര്‍.

Advertisement