Home Entertainment Celebrities

ഏഴു വര്‍ഷം അവര്‍ ഒന്നിച്ച് ലോകം ചുറ്റി അന്നൊന്നും ആരും ഒന്നും പറഞ്ഞില്ലലോ, തിരക്കുള്ള പലരും ഇത്തരം മാര്‍ഗം സ്വീകരിക്കുന്നുണ്ട്; വിമര്‍ശിച്ച് വനിത

1085

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന നയന്‍താര പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ തിളങ്ങുകയായിരുന്നു. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയന്‍ തമിഴില്‍ ചന്ദ്രമുഖി ,ഗജനി ,ബില്ല ,യാരടി നീ മോഹിനി എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് നയന്‍. തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി മാറാന്‍ നയന്‍താരയ്ക്ക് അധിക സമയം വേണ്ടി വന്നില്ല.

Advertisements

20 വര്‍ഷങ്ങള്‍ മുന്‍നിര നായിക നടിയായി കരിയറില്‍ തിളങ്ങി നില്‍ക്കുക എന്നത് ചെറിയ കാര്യമല്ല. സാധാരണ 30 കഴിഞ്ഞാല്‍ അമ്മ വേഷങ്ങളിലേക്ക് ആണ് പിന്നീട് നടിമാരെ കാസ്റ്റ് ചെയ്യാര്‍. എന്നാല്‍ അവിടെയാണ് നയന്‍താരയുടെ വിജയം. 38 വയസ്സിലും നായിക കഥാപാത്രങ്ങള്‍ ചെയ്യാനാണ് സംവിധായകര്‍ നയന്‍താരയെ സമീപിക്കുന്നത്. ഇന്നും ഈ നടിയുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി വെയിറ്റ് ചെയ്യുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Also readസൂപ്പർ താരങ്ങളുടെ കുത്തകയായിരുന്ന മീശപിരി ദിലീപിലേക്ക് എത്തിയതിങ്ങനെ; വിപണന സാധ്യത മുന്നിൽ കണ്ടല്ല അന്ന് ദിലീപ് മീശ പിരിച്ചത്; ലാൽ ജോസ്

ഇതിനിടെ നയന്‍താരയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവര്‍. സംവിധായകന്‍ വിഘ്നേശ്വാണ് നയന്‍താരയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇരുവരും ഒന്നിച്ചത്. കഴിഞ്ഞവര്‍ഷം ആയിരുന്നു ഈ താരങ്ങളുടെ വിവാഹം. മഹാബലിപുരത്ത് വച്ച് നടത്തിയ വിവാഹത്തില്‍ ബോളിവുഡ് താരങ്ങള്‍ വരെ പങ്കെടുത്തു.


വിവാഹദിനത്തില്‍ നയന്‍ അണിഞ്ഞ ആഭരണങ്ങളും വസ്ത്രങ്ങളെല്ലാം ശ്രദ്ധ നേടി. ഒരു രാജകുമാരിയെ പോലെയായിരുന്നു ആ ദിവസം നടി എത്തിയിരുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട ദിവസം പോലും വ്യത്യസ്തമായ ലുക്കില്‍ താരം എത്തി. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് നടി വനിതാ വിജയകുമാര്‍. നയന്‍താരയുടെ ബ്രൈഡല്‍ ലുക്ക് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വനിത പറയുന്നു.

അത് അവളുടെ നിമിഷമാണ്. വ്യക്തിപരമായി എത്രയോ പ്രശ്നങ്ങളിലൂടെ കടന്നുവന്ന ആ പെണ്‍കുട്ടി ഏഴുവര്‍ഷത്തെ റിലേഷന്‍ഷിപ്പിന് ശേഷം വിവാഹത്തിന് തയ്യാറാകുന്നു , വിവാഹ ദിനത്തില്‍ അത്രയും അഭിമാനത്തില്‍ അവള്‍ വന്നു നില്‍ക്കുന്നു . അത് അവളുടെ നിമിഷമാണ് അത് മറ്റുള്ളവര്‍ കോപ്പിയടിക്കുന്നതിനോട് തനിക്ക് താല്പര്യമില്ല വനിത പറഞ്ഞു.

പിന്നാലെ നയന്‍താര വാടക ഗര്‍ഭധാരണം സ്വീകരിച്ചതിനെക്കുറിച്ചും നടി സംസാരിച്ചു. അനാവശ്യമായ വിമര്‍ശനമാണ് നയന്‍താര ഇതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്നത് . വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ വേണമെന്ന് അവര്‍ ആഗ്രഹിച്ചു. ഏഴുവര്‍ഷം ലോകം ചുറ്റിയവരാണ് അവര്‍. അന്നൊന്നും ആരും ഒന്നും പറഞ്ഞില്ല , വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ കുഞ്ഞു പിറന്നതാണ് പലരുടെ പ്രശ്നം. അവര്‍ എങ്ങനെ പ്രസവിച്ചാലും നിങ്ങള്‍ക്ക് എന്താ എന്ന് വനിത ചോദിക്കുന്നു. സിനിമ താരങ്ങള്‍ മാത്രമല്ല തിരക്കുള്ള പലരും ഇത്തരം മാര്‍ഗം സ്വീകരിക്കുന്നുണ്ടെന്ന് വനിത കൂട്ടിച്ചേര്‍ത്തു. എന്തായാലും വിഗ്നേഷ് എടുത്തത് മികച്ച തീരുമാനം തന്നെയായിരുന്നു എന്നും വനിത പറഞ്ഞു.

 

Advertisement