Home Entertainment Celebrities

പാട്ടുപാടുന്ന സുരേഷ് ഗോപിയെ അനുകരിച്ച് ജയറാം, വൈറലായി വീഡിയോ, എഴുന്നേറ്റ് നിന്ന് കേട്ടുവെന്ന് രമേഷ് പിഷാരടി

2107

തെന്നിന്ത്യയില്‍ ആകെ ഹിറ്റായി തീര്‍ന്ന സിനിമകളിലൊന്നായിരുന്നു അങ്ങ് വൈകുണ്ഠപുരത്ത്. അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും വമ്പന്‍ ഹിറ്റുകളായിരുന്നു.

Advertisements

കഴിഞ്ഞ ദിവസം മലയാളത്തിന്റെ സ്വന്തം പ്രിയനടന്‍ സുരേഷ് ഗോപി ഈ ചിത്രത്തിലെ സാമജവരഗമന എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു സുരേഷ് ഗോപി ഈ പാട്ടുപാടിയത്.

Also Read: ഭാര്യയും ഭർത്താവുമിരിക്കുന്ന ബെഡ്‌റൂമിലേക്ക് വരാമോ? എന്റെ ഭാര്യ ആറാട്ടണ്ണനെ അടിക്കാൻ പോയി; അവന്റെ അമ്മയെ ഓർത്തു ഞാൻ ക്ഷമിക്കുകയാണ്: ബാല

ഇപ്പോഴിതാ ഗാനം ആലപിക്കുന്ന സുരേഷ് ഗോപിയെ അനുകരിച്ച് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാതാരം ജയറാം. ഇന്‍സ്റ്റഗ്രാമിലാണ് ജയറാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റില്‍ സുരേഷ് ഗോപിയെ ടാഗ് ചെയ്യാനും ജയറാം മറന്നിട്ടില്ല. കൂളിംഗ് ഗ്ലാസും വെച്ച് മൈക്കിന് മുന്നില്‍ പാട്ടുപാടുന്ന ജയറാമിനെയാണ് വീഡിയോയില്‍ കാണാനാവുക. ജയറാം പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.

Also Read: വിവാഹ വാഗ്ദാനം നൽകി പീ ഡിപ്പിച്ചെന്ന് യുവതി; പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങളുമായി ഷിയാസ് കരീം; പങ്കുവെച്ച പോസ്റ്റിൽ സംശയിച്ച് ആരാധകരും

വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കമന്റുമായി സുരേഷ് ഗോപിയും എത്തി. പൊട്ടിച്ചിരിക്കുന്ന സ്‌മൈലികളാണ് സുരേഷ് ഗോപി കമന്റ് ചെയ്തത്. മറ്റ് നിരവധി സിനിമാതാരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. എഴുന്നേറ്റ് നിന്ന് കേട്ടുവെന്ന് ആയിരുന്നു പിഷാരടിയുടെ കമന്റ്.

Advertisement