പഴയ ആളല്ല ലാല്‍, ഇനി അക്കാര്യം പറഞ്ഞ് എനിക്ക് ആരുടെയും കാല് പിടിക്കാന്‍ വയ്യ, ആത്മാഭിമാനം എനിക്കുമുണ്ട്, മോഹന്‍ലാലിനെതിരെ തുറന്നടിച്ച് സിബി മലയില്‍

416

വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.

Advertisements

കൂടാതെ, മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തിയ മായാമയൂരം എന്ന സിനിമയും ഒരുക്കിയത് സിബി മലയില്‍ ആയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് സിബി മലയില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധനേടുന്നത്.

Also Read: ആ കാര്യത്തില്‍ ഞാന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഏഴയലത്ത് പോലും എത്തില്ല, ഒരുപാട് പടങ്ങള്‍ ഒന്നിച്ച് വരുന്നതൊക്കെ വലിയ കാര്യം; മനസ്സുതുറന്ന് ടൊവിനോ തോമസ്

താനും ലാലും ഒന്നിച്ച് വര്‍ക്ക് ചെയ്ത ദശരഥം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ തനിക്ക് അതിയായ ആഗ്രഹം ഉണ്ട്. കൊത്ത് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് തനിക്ക് ഇഷ്ടമാകുന്ന തരത്തില്‍ കഥ തയ്യാറാക്കി തന്നിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാലിന്റെ പിന്തുണ തനിക്ക് കിട്ടിയിരുന്നില്ലെന്നും സിബി മലയില്‍ പറയുന്നു.

മോഹന്‍ലാലിനോട് ഇക്കാര്യം പറയുമ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. നെടുമുടി വേണു ലാലിനോട് സംസാരിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിനും ഈ ചിത്രം ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്നും എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞല്ല ഇക്കാര്യം ലാല്‍ മനസ്സിലാക്കേണ്ടതെന്നും സ്വയം മനസ്സിലാക്കേണ്ടതായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

Also Read: മഞ്ജു വാര്യറുടെ ആ പ്രിയപ്പെട്ട പീലി ആരാണ് , കണ്ടുപിടിച്ച് ആരാധകര്‍

തന്റെ കരിയറിലെ വലിയ നഷ്ടമാണിത്. അത് തനിക്ക് മാത്രമേ അറിയുകയുള്ളൂവെന്നും ആരുടെയും കാല് പിടിക്കാന്‍ തനിക്ക് വയ്യെന്നും ഇനി ആ സിനിമ സംഭവിക്കില്ലെന്നും ആത്മാഭിമാനം എന്ന കാര്യം എല്ലാവര്‍ക്കും ഉള്ളതാണെന്നും ലാല്‍ പഴയ ആളല്ലെന്നും അയാളിലേക്ക് എത്തിപ്പെടാന്‍ പഴയതുപോലെ കഴിയില്ലെന്നും സിബി മലയില്‍ പറയുന്നു.

Advertisement