Home Entertainment Celebrities

രാംഗോപാല്‍ സ്ത്രീ വിഷയത്തില്‍ തത്പരനാണെന്ന് പറഞ്ഞു, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയവരുണ്ട്, കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്രമെന്നല്ലാതെ എന്ത് പറയാന്‍, വൈറലായ മോഡല്‍ ശ്രീലക്ഷ്മി പറയുന്നു

514

സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധനേടിയ താരമാണ് ആര്‍ ജി ശ്രീലക്ഷ്മി. പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ റീലുകളും ചിത്രങ്ങളും പങ്കുവെച്ചതോടെയാണ് മോഡലായ ശ്രീലക്ഷ്മി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

രാംഗോപാല്‍ വര്‍മ്മ സോഷ്യല്‍മീഡിയയില്‍ മാത്രമല്ല, ഹൈദരാബാദിലുള്ള സ്വന്തം ഓഫീസിലും ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഒത്തിരി കമന്റ്‌സുകളും മെസ്സേജുകളുമാണ് സോഷ്യല്‍മീഡിയയില്‍ വരുന്നതെന്ന് പറയുകയാണ് ശ്രീലക്ഷ്മി.

Also Read: എന്റേത് മനുഷ്യപാര്‍ട്ടി, പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്താല്‍ ഓട്ടോ വിറ്റിട്ടാണെങ്കിലും ജാമ്യത്തിലിറക്കും, പിന്തുണയുമായി ഓട്ടോ ഡ്രൈവര്‍ രേവന്ദ്

രാം ഗോപാല്‍ സാര്‍ സ്ത്രീ വിഷയത്തില്‍ തല്‍പരനാണെന്നാണ് പലരും തന്നോട് പറഞ്ഞിട്ടുള്ളത്. സൂക്ഷിക്കണമെന്നും കരുതി ഇരുന്നോളൂ എന്നുമൊക്കെ പലരും പറയുന്നുണ്ടെന്നും ഒത്തിരി നെഗറ്റീവ് കമന്റ്‌സുകളാണ് വരുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു.

പക്ഷേ താന്‍ ഇതൊന്നും വലിയ കാര്യമാക്കാറില്ല. കാരണം താന്‍ നോക്കുന്നത് അദ്ദേഹം തനിക്ക് തരുന്ന ബഹുമാനത്തെയാണെന്നും വളരെ ഓഫീഷ്യലായിട്ടാണ് പുള്ളി ഇതുവരെ തന്നോട് സംസാരിച്ചതെന്നം തന്റെ അനുവാദം ചോദിച്ച ശേഷമായിരുന്നു അദ്ദേഹം തന്റെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്തതെന്നും ശ്രീലക്ഷ്മി പറയുന്നു.

Also Read: എന്റെ റിലേഷന്ഷിപ്പിനെക്കുറിച്ചോ, എന്റെ പടങ്ങളെകുറിച്ചോ ഒരു ഒളിവും മറവും ആവശ്യമുള്ള വ്യക്തി അല്ല ഞാൻ : ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾ അറിയും : സോഷ്യൽ മീഡിയയിൽ വൈറലായി നയൻതാരയുടെ പഴയ അഭിമുഖം.

മാന്യമായിട്ടാണ് അദ്ദേഹം തന്നോട് സംസാരിച്ചത്. താന്‍ പങ്കുവെക്കുന്ന പോസ്റ്റില്‍ നല്ല കമന്റ്‌സുകളിട്ട് ഇന്‍ബോക്‌സില്‍ മോശമായി സംസാരിക്കുന്നവരുണ്ടെന്നും കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നേ താന്‍ അതിനെ പറയുന്നുള്ളൂവെന്നും ശ്രീലക്ഷ്മി പറയുന്നു.

Advertisement