Home Entertainment Celebrities

ഏഴാം മാസം സൂപ്പറായി എന്‍ജോയ് ചെയ്യുന്നു, രണ്ടാമത്തെ കുഞ്ഞ് എത്തും മുമ്പേ വീട്ടില്‍ ഒരുക്കങ്ങളുമായി പേളി മാണി, വീഡിയോ വൈറല്‍

142

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയായിരുന്നു.ഇതിന് പിന്നാലെ പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

Also Read: മേക്കപ്പ് ഒഴിവാക്കി ഡിഗ്ലാമറൈസ് ചെയ്യാൻ എടുത്തത് ഒന്നരമണിക്കൂർ; അന്ന് നടന്ന സംഭവം ഓർത്ത് രജനികാന്ത്; സൗന്ദര്യവും, വിവേകവും കൂടി ചേർന്ന നടിയാണ് അവരെന്നും രജനികാന്ത്

വിവാഹശേഷം സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് പേളി. ഇപ്പോള്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. ഇപ്പോഴിതാ ഏഴാം മാസത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പേളിയുടെ പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

പ്രഗ്നന്‍സിയുടെ ഏഴാം മാസം താന്‍ സൂപ്പറായി എന്‍ജോയ് ചെയ്തുവരികയാണ്. ഈ മാസത്തില്‍ സ്വന്തം വീട്ടിലേക്ക് പോകുമെന്നും താന്‍ ആലുവയിലേക്കുള്ള വീട്ടില്‍ പോകാനുള്ള പ്ലാനിലാണെന്നും അതിനു ശേഷം വീട്ടില്‍ കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും റൂമൊക്കെ മേക്കോവര്‍ ചെയ്തുവെന്നും പേളി പറയുന്നു.

Also Read: രഞ്ജുഷ മരണം മുൻകൂട്ടി തീരുമാനിച്ചിരുന്നോ; താരത്തിന്റെ പോസ്റ്റുകളിൽ നിറഞ്ഞ് നില്ക്കുന്നത് നിരാശ; എന്തുപറ്റിയെന്ന് അറിയാതെ ആരാധകർ

നിലു ബേബിക്ക് ഒരു പ്ലേ റൂം ആവശ്യമുണ്ട്. അതുകൊണ്ട് ഒരു റൂം അവള്‍ക്കായി സെറ്റാക്കിയെന്നും ഇത്തവണയും താന്‍ വളകാപ്പ് ചടങ്ങ് നടത്തുന്നുണ്ടെന്നും മൈലാഞ്ചിയിടാന്‍ ആളുവന്നിട്ടുണ്ടെന്നും പേളി വീഡിയോയില്‍ പറയുന്നു.

Advertisement