Home Entertainment Celebrities

‘മക്കളുടെ പിടിഎ മീറ്റിങിന് പോലും മമ്മൂട്ടിക്കും മോഹൻലാലിനും പോകാൻ സാധിക്കില്ല’, അതിന് പോലും യോഗമില്ലാത്തവരാണ് സെലിബ്രിറ്റികൾ: ഹരി പത്തനാപുരം

93

ജാതകത്തെ സംബന്ധിച്ചും സമയദോഷത്തെ സംബന്ധിച്ചുമെല്ലാം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് തഗ്ഗ് മറുപടി നൽകുന്ന ജ്യോത്സനാണ് ഹരി പത്തനാപുരം. പലപ്പോഴും സോഷ്യൽമീഡിയയിൽ അദ്ദേഹത്തിന്റെ വീഡിയോകൾ വൈറലാകാറുമുണ്ട്.

പിന്നീട് ഹരി ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ കൂടുതൽ പേർ അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നു. ഷോയിൽ ഭാര്യ സബിതയെ ഹരി പരിചയപ്പെടുത്തിയിരുന്നു. ഈ ഷോയിലൂടെ അദ്ദേഹത്തിന് നിരവധി ആരാധകരെ സൃഷ്ടിക്കാനായിരുന്നു. ഇപ്പോഴിതാ ഇദ്ദേഹം മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ യോഗത്തെ കുറിച്ച് തന്നോട് പലരും സംസാരിക്കാറുണ്ടെന്നു തുറന്നു പറയുകയാണ്.

Advertisements

സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് ചിലർ സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തിയാണ് സംസാരിക്കുന്നതെന്നും ഹരി പത്തനാപുരം പറയുകയാണ്. സെലിബ്രിറ്റികളുടെ ജീവിതം അത്രത്തോളം സുഖം നിറഞ്ഞതല്ലെന്നും നാം സുഖമമായി ആസ്വദിക്കുന്ന പലതും സൂപ്പർതാരങ്ങൾക്ക് അന്യമാണെന്നുമാണ് ഹരി പത്തനാപുരം പറയുന്നത്.

ALSO READ- ആ മലയാള സിനിമ കണ്ടിട്ട് ഞാൻ ഞെട്ടിയിട്ടുണ്ട്; ഒരുപാട് തവണ കണ്ട മലയാളചിത്രത്തെ കുറിച്ച് നടി ജ്യോതിക

മോഹൻലാലിനെയും മമ്മൂട്ടിയേയും പോലുള്ള താരങ്ങൾക്ക് അങ്ങനെ പലതും അന്യമാണ്. ‘ഞാൻ പണ്ട് മുതൽ താൻ മോഹൻലാൽ ഫാനാണ്. പക്ഷെ മമ്മൂക്കയേയും ഇഷ്ടമാണ്. പലരും ചിന്തിക്കുന്നുണ്ടാകും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജാതകത്തിലേത് എന്തൊരു രാജയോഗമാണെന്ന്.’

‘ശരിക്കും അത് ചിന്തിച്ച് നിരാശപ്പെടുകയല്ല വേണ്ടത്. അതൊന്ന് റിവേഴ്സ് ചിന്തിക്കാനാണ് ശ്രമിക്കേണ്ടത്. മറ്റൊരാളുടെ ഉയർച്ച കാണുമ്പോൾ നമുക്ക് അങ്ങനെ എത്താൻ പറ്റുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നതിന് പകരം അത് റിവേഴ്സ് ചിന്തിക്കുക.’- എന്നും അദ്ദേഹം പറഞ്ഞു.

ALSO READ-അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി ജനിക്കണമെന്ന് സുരേഷ്‌ഗോപി പറഞ്ഞത് അ ശ്ലീ ലം; ലജ്ജ തോന്നുന്നു; സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുകയാണ്: കമൽ

ഹരി പത്തനാപുരത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘നമുക്കൊക്കെ ഒരു കള്ള്ഷാപ്പിൽ പോയി കള്ള് കുടിക്കാൻ സാധിക്കും. പക്ഷെ മമ്മൂക്കയ്ക്കോ ലാലേട്ടനോ അത് സാധിക്കില്ല. നമുക്ക് ഒരു ഉത്സവപറമ്പിൽ പോയാൽ അവിടെ അടിച്ച് പൊളിച്ച് നടന്ന് ഐസ് കഴിക്കാനും കമന്റടിക്കാനും സാധിക്കും. പക്ഷെ മോഹൻലാലിനോ മമ്മൂട്ടിക്കോ സ്വതന്ത്ര്യമായി അങ്ങനെ പോകാനോ നടക്കാനോ പറ്റില്ല. അപ്പോൾ അവരെക്കാൾ യോഗം നമുക്കുണ്ടെന്ന് അല്ലേ മനസിലാക്കേണ്ടത്. സെക്യൂരിറ്റി ഒപ്പമില്ലാതെ അവർക്ക് നടക്കാനാവില്ല.’

‘മക്കളുടെ പിടിഎ മീറ്റിങിന് പോലും മമ്മൂട്ടിക്കോ മോഹൻലാലിനോ സ്വതന്ത്ര്യമായി പോകാൻ സാധിക്കില്ല. കല്യാണങ്ങൾക്ക് പോലും പോകാൻ പറ്റില്ല. അതിനും സെക്യൂരിറ്റി വേണം. അങ്ങനെ നോക്കുമ്പോൾ നമുക്കാണ് യോഗമുള്ളത്.’

‘പിന്നെ സാമ്പത്തികം. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒരു ലൈഫ് സ്റ്റൈലുണ്ട്. സെവൻസ്റ്റാർ ഹോട്ടൽ താമസം, വിലകൂടിയ വണ്ടികൾ ഇതൊക്കെ പണമുള്ള ആർക്കും ഉണ്ടാക്കാൻ പറ്റുന്നതേയുള്ളു.’

‘താരങ്ങൾ സംഭവം ആണെന്ന് വിചാരിക്കുമ്പോൾ നാം ചിന്തിക്കേണ്ടത് നമുക്കുള്ള പല യോഗങ്ങളും അവർക്കില്ലെന്നതാണ്. നമുക്ക് ഉള്ള നല്ല കാര്യങ്ങൾ വെച്ച് നാം സന്തോഷിക്കണമെന്നാണ്’- ഹരി പത്തനാപുരം പറയുന്നത്.

Advertisement