Home Entertainment Celebrities

ഒരു സൂപ്പര്‍ സ്റ്റാറോ മെഗാസ്റ്റാറോ അല്ല, ലാല്‍ ഒത്തിരി മാറിപ്പോയി, അന്ന് കണ്ട ആളേ അല്ല, ദിനേശ് പണിക്കര്‍ പറയുന്നു

363

മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ദിനേശ് പണിക്കര്‍. മലയാള സിനിമയിലെ നടനും നിര്‍മ്മാതാവുമാണ് ദിനേശ് പണിക്കര്‍. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു.

Advertisements

നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവ് കൂടിയാണ്് ദിനേശ് പണിക്കര്‍. ഇന്ന് അദ്ദേഹം ഒരു നല്ല അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിര്‍മ്മിച്ച പത്തോളം സിനിമകള്‍ വലിയ ഹിറ്റായിരുന്നു. താരരാജാവ് മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം കിരീടത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നു ദിനേശ്.

Also Read: സിനിമയിലേതുപോലെ തന്നെ ഫീല്‍ ചെയ്യുന്നു, വിവാഹശേഷം അമലയുമായുള്ള ആദ്യ വീഡിയോയുമായി ഭര്‍ത്താവ് ജഗദ് ദേശായി, ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ദിനേശ് പറഞ്ഞ കാര്യങ്ങളാ്ണ് ശ്രദ്ധനേടുന്നത്. അന്ന് താന്‍ കണ്ട മോഹന്‍ലാല്‍ അല്ല ഇന്നെന്നും അദ്ദേഹം ഒത്തിരി മാറിയെന്നും ഒരു നടനെന്ന രീതിയില്‍ അദ്ദേഹത്തിന്റെ ഒരു അംശം പോലും ആവാന്‍ നമുക്കാവില്ലെന്നും ദിനേശ് പറയുന്നു.

Courtesy: Public Domain

അന്നത്തെ ലാലിനോട് നമുക്ക് സൗഹൃദം പങ്കുവെക്കാന്‍ പറ്റുമായിരുന്നു. കാരണം അക്കാലത്ത് ലാലിന് സിനിമാ ഇന്‍ഡസ്ട്രിയില് വലിയ ബന്ധങ്ങളൊന്നുമില്ലായിരുന്നുവെന്നും എന്നാല്‍ പിന്നെയുള്ള ലാലിന്റെ വളര്‍ച്ച പ്രതീക്ഷിക്കാന്‍ പോലും പറ്റാത്ത വിധമായിരുന്നുവെന്നും ദൈവതുല്യനായിട്ടാണ് ഇന്ന് പലരും അദ്ദേഹത്തെ കാണുന്നതെന്നും ദിനേശ് പറയുന്നു.

Also Read:വിമര്‍ശനം ഒന്നും ഇവിടെ ഏല്‍ക്കില്ല ; ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍

ചിലപ്പോഴൊക്കെ ലാല്‍ കാരവാനില്‍ നിന്നൊക്കെ ഇറങ്ങി വരുന്നത് കണ്ടാല്‍ നോക്കി നിന്നുപോകും. അത് ഒരു ഭയങ്കര വരവ് തന്നെയാണെന്നും ലാലിനെ പൊക്കി പറയുന്നതല്ലെന്നും എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണതെന്നും ദിനേശ് പണിക്കര്‍ പറയുന്നു.

Advertisement