Home Entertainment Celebrities

എനിക്കും എന്റെ ആരോഗ്യത്തിനും അത് അത്യാവശ്യമായിരുന്നു, സ്വയം വിലയിരുത്താനും കഴിഞ്ഞു, സിനിമയില്‍ നിന്നും ബ്രേക്കെടുത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് മീര ജാസ്മിന്‍

69

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകന്‍ ആക്കി ക്ലാസിക്ക് ഡയറക്ടര്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മീരാ ജാസ്മിന്‍.

Advertisements

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന മീരാ ജാസ്മിന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിന്‍ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.

Also Read:സഹായിക്കാന്‍ ആരുമില്ല, പത്തുവര്‍ഷം വേസ്റ്റായിപ്പോയല്ലോ എന്നാണ് മമ്മൂക്ക പറഞ്ഞത്, വെളിപ്പെടുത്തലുമായി നരേന്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രംത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയില്‍ നായകന്‍ ആയി എത്തിയത്. രണ്ടാം വരവില്‍ ആണ് മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയത്. ക്യൂന്‍ എലിസബത്താണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം.

ഇപ്പോഴിതാ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തതിനെ കുറിച്ച് ംസസാരിക്കുകയാണ് താരം. പഴയതില്‍ നിന്നും മാറി താനിപ്പോള്‍ വ്യത്യസ്തമായ ഓരാളായി എന്നും തനിക്ക് വലിയൊരു ഇടവേള സിനിമയില്‍ നിന്നും എടുത്തതായി തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

Also Read:‘രമേഷ് പിഷാരടിയുടെ സൗഹൃദമാണ് സിനിമയിലേക്ക് എത്തിച്ചത്’, റാമിലൂടെ ദൃശ്യത്തിലും എത്തി, പിന്നെ ലിയോയിലേക്ക്; സിനിമാ യാത്ര പറഞ്ഞ് ശാന്തി മായാദേവി

ആ ഇടവേള ശരിക്കും ആവശ്യമായിരുന്നു. അല്ലെങ്കില്‍ ഇങ്ങനെയുണ്ടാവില്ലെന്നും ആ ബ്രേക്കാണ് തനിക്ക് തന്റെ ബെറ്റര്‍ വേര്‍ഷനായി എന്ന് തോന്നാന്‍ കാരണമെന്നും തനിക്കും തന്റെ ആരോഗ്യത്തിനുമെല്ലാം ആ ബ്രേക്ക് ആവശ്യമായിരുന്നുവെന്നും മീര പറയുന്നു.

തുടര്‍ച്ചയായി ഒരേ കാര്യം ചെയ്ത് മുന്നോട്ട് പോകുമ്പോള്‍ പല കാര്യങ്ങളും നമ്മള്‍ അറിയാതെ പോകുകയാണ്. ഇടക്ക് ചെറിയൊരു ബ്രേക്കെടുത്ത് സ്വയം വിലയിരുത്തണമെന്നും അപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നമുക്ക് മനസ്സിലാവുമെന്നും മീര പറയുന്നു.

Advertisement