Home Entertainment Celebrities

സത്യന്‍ അന്തിക്കാടിന്റെ ആ ചിത്രം എനിക്ക് നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു, അദ്ദേഹത്തിന് ആ സിനിമയിലൂടെ നേടാന്‍ പറ്റാത്തത് എനിക്ക് പറ്റും, തുറന്നുപറഞ്ഞ് ബേസില്‍ ജോസഫ്

92

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ കലാകാരനാണ് സത്യന്‍ അന്തിക്കാട്. കുടുംബ ബന്ധങ്ങളുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നതില്‍ ഇത്രയും മിടുക്കനായ ഒരു സംവിധായകന്‍ മലയാളത്തില്‍ ഇല്ലെന്ന് തന്നെ പറയാം.

Advertisements

അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ലിസ്റ്റില്‍ മുന്നില്‍ തന്നെയുണ്ട്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:ഇങ്ങനെയൊരു ബന്ധം ഇവര്‍ക്കിടെ ഉണ്ടായിരുന്നോ ? ; അധികമാരും അറിയാത്ത ആ ബന്ധത്തെ കുറിച്ച് ശിവദ

സത്യന്‍ അന്തിക്കാടിന്റെ ഏതെങ്കിലും ഒരു സിനിമ ഒരിക്കല്‍ കൂടെ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ താന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി എന്ന ചിത്രം ചെയ്യുമെന്നും ആ സിനിമയിലൂടെ സാറിന് അന്ന് നേടാന്‍ പറ്റാത്തത് തനിക്ക് ചിലപ്പോള്‍ ഇന്ന് നേടാന്‍ കഴിയുമെന്നും ബേസില്‍ പറയുന്നു.

1994ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് പിന്‍ഗാമി. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരായവരെ തേടിയിറങ്ങുന്ന മകന്റെ കഥയാണ് ചിത്രം പറയുന്നത്.

Also Read:ഇത് എന്തൊരു എനര്‍ജി; പ്രസവ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഷംന കാസിം, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സാധാരണ കുടുംബ ചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന സത്യന്‍ അന്തിക്കാട് തന്റെ സാധാരണ ശൈലി ഒന്നു മാറ്റിപ്പിടിച്ച ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ സിനിമക്ക് പ്രതീക്ഷിച്ച അത്രത്തോളം വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

Advertisement