Home Entertainment Celebrities

കൊല്ലം സുധിയുടെ ഭാര്യ അഭിനയരംഗത്തേക്ക്, അനുഗ്രഹം വേണമെന്ന് രേണു, സ്റ്റാര്‍ മാജിക്കിലും വരണമെന്ന് ആരാധകര്‍

125

മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയില്‍ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.

Advertisements

സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഒടുവില്‍ ആ ആഗ്രഹം സഫലമാവാന്‍ പോവുകയാണ്.

Also Read:നടനായില്ലെങ്കില്‍ സുപ്രീം കോടതി ജസ്റ്റിസായേനെ, ചില്ലറ വക്കീലൊന്നുമല്ല മമ്മൂക്ക, മല്ലിക സുകുമാരന്‍ പറയുന്നു

സുധിയുടെ വി യോഗത്തിന് ശേഷം സുധിയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭാര്യ രേണു. തന്റെ ഉള്ളിലെ വിഷമങ്ങള്‍ രേണു ഇന്‍സ്റ്റയില്‍ പങ്കിടാറുണ്ട്. ഒപ്പം സുധിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങളും. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് രേണു.

അഭിനയരംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് രേണു. സോഷ്യല്‍മീഡിയയിലൂടെയാണ് രേണു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു ആല്‍ബത്തിലൂടെയാണ് രേണുവിന്റെ അരങ്ങേറ്റം. തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്ന് രേണു പറഞ്ഞു.

Also Read:പ്രേമലു കണ്ടവര്‍ക്കെല്ലാം റീനുവിനെ കണക്ടായിട്ടുണ്ട്, സംവിധായകന്റെ വാക്കുകളാണ് എനിക്ക് ആത്മധൈര്യം പകര്‍ന്നത്, തുറന്നുപറഞ്ഞ് മമിത ബൈജു

എല്ലാവരുടെയും പിന്തുണയും രേണു ആവശ്യപ്പെട്ടു. ഒത്തിരി പേരാണ് രേണുവിന് ആശംസകള്‍ അറിയിച്ച് കമന്റിട്ടത്. ഇത് കണ്ട് സുധി സന്തോഷിക്കുന്നുണ്ടാവുമെന്നും രേണു സ്റ്റാര്‍ മാജിക്കിലും വരണമെന്നും പലരും കമന്റായി കുറിച്ചു.

Advertisement