Home Entertainment Celebrities

ദേഷ്യം സഹിക്കാനാവാതെ റോക്കി, സിജോയുടെ മുഖത്തടിച്ച് പ്രതികാരം, ഒടുവില്‍ ബിഗ്‌ബോസില്‍ നിന്നും പുറത്ത്, പൊട്ടിക്കരഞ്ഞ് വിടവാങ്ങല്‍

88

ബിഗ് ബോസ് സീസണ്‍ 6 സംപ്രേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ നാടകീയ നിമിഷങ്ങളായിരുന്നു അരങ്ങേറിയത്. എപ്പിസോഡിന്റെ തുടക്കം മുതലേ റോക്കി- അപ്‌സര-സിജോ തര്‍ക്കം ആരംഭിച്ചിരുന്നു.

Advertisements

ആദ്യം അപ്‌സരയും റോക്കിയും തമ്മിലായിരിന്നു തര്‍ക്കം. അപ്‌സര റോക്കിയെ വാക്കുതര്‍ക്കത്തിനിടെ റാസ്‌കല്‍ എന്ന് വിളിച്ചതാണ് റോക്കിയ പ്രകോപിപ്പിച്ചത്. റോക്കി അപ്‌സരയുടെ വീട്ടുകാരെ പറഞ്ഞത് അപ്‌സരയെ കൂടുതല്‍ ക്ഷുഭിതയാക്കുകയും ചെയ്തു.

Also Read:ദിവസവും ജിമ്മില്‍ പോകും, 11 വയസ്സുള്ള അവന് സിക്‌സ് പാക്കുണ്ട്, എന്റെ ജീന്‍ തന്നെയല്ലേ, മകനെ കുറിച്ച് ശില്‍പ്പ ഷെട്ടി പറയുന്നു, ഞെട്ടി ആരാധകര്‍

അതിന് പിന്നാലെ തര്‍ക്കം ചെന്നെത്തിയത് റോക്കിയും സിജോയിലേക്കുമായിരുന്നു. ഇരുവരും തമ്മില്‍ ഏറെ നേരം വാക്കുകള്‍ കൊണ്ട് പോരാടി. ഇവരെ പിന്തിരിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് എല്ലാവരും പല ഭാഗത്തേക്ക് പോയതോടെ റോക്കി സിജോയെ ഇടിക്കുകയായിരുന്നു.

സിജോ റോക്കിയെ പ്രൊവോക്ക് ചെയ്തുകൊണ്ടിരിക്കെയായിരുന്നു മര്‍ദനം. ഒടുവില്‍ റോക്കിയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക വിളിപ്പിച്ചു. പിന്നാലെ പൊട്ടിക്കരയുന്ന റോക്കിയെയാണ് കാണാനാവുക. സിജോയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

Also Read:വിവാഹം ചെയ്യണമെന്ന് സില്‍ക്കിന്റെ വലിയ ആഗ്രഹമായിരുന്നു, ഒരു നല്ല ഭര്‍ത്താവിനെയും മക്കളെയും അവര്‍ സ്വപ്‌നം കണ്ടിരുന്നു, സില്‍ക്ക് സ്മിത തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി മധുപാല്‍

പിന്നാലെ റോക്കിയെ ബിഗ്‌ബോസ് ഷോയില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപനവും വന്നു. ഇതിന് ശേഷം സിജോ പറഞ്ഞത് തനിക്ക് റോക്കിയോട് ഒരു ദേഷ്യവുമില്ലെന്നാണ് . ഇതും എപ്പിസോഡിന്റെ ഹൈലൈറ്റാണ്.

Advertisement