Home Entertainment Celebrities

ബിഗ് ബോസില്‍ അവന്‍ പോകുന്നതില്‍ എനിക്ക് ഒട്ടും താത്പര്യമില്ല, ചിലര്‍ അങ്ങനെയാണ് പറഞ്ഞാലൊന്നും പഠിക്കൂല, കിട്ടിയാലേ പഠിക്കൂ, ഡിജെ സിബിന്റെ ബിഗ് ബോസ് എന്‍ട്രിയെ കുറിച്ച് ആര്യ പറയുന്നു

210

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് വിജയകരമായി സംപ്രേഷണം തുടരുകയാണ്. കുറച്ച് മത്സരാര്‍ത്ഥികളൊക്കെ പുറത്തായെങ്കിലും മത്സരം കടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ്.

Advertisements

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഓരോരുത്തരെയും മോഹന്‍ലാല്‍ ഇന്‍ട്രോഡ്യൂസ് ചെയ്തിരുന്നു. പുതിയ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നും അവരുടെ നിരീക്ഷണം എന്താണെന്നുമൊക്കെ പ്രേക്ഷകര്‍ ഇപ്പോള്‍ മനസ്സിലാക്കി കഴിഞ്ഞു.

Also Read:ആ വീട്ടിലേക്ക് വന്നപ്പോള്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു, അമ്മായിയമ്മയോട് വഴക്കിട്ടിട്ടുണ്ട്, ്അനുഭവം തുറന്നുപറഞ്ഞ് ഖുശ്ബു

ഇനി അവരുടെ കളികള്‍ എങ്ങനെയൊക്കെയായിരിക്കുമെന്ന് കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഡിജെ സിബിനാണ് ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാള്‍. സിബിന്‍ നടിയും ആങ്കറുമായ ആര്യ ബഡായിയുടെ ഉറ്റ സുഹൃത്താണ്.

ഇപ്പോഴിതാ ബിഗ് ബോസിലേക്ക് വരാനൊരുങ്ങുന്ന സിബിന്റെ വീഡിയോക്കൊപ്പമുള്ള ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ ഇന്നുവരെ തങ്ങളുടെ തീരുമാനങ്ങളില്‍ എതിരഭിപ്രായമുണ്ടായത് ഇത് ഒന്നുമാത്രമാണെന്ന് ആര്യ പറയുന്നു.

Also Read:ഇവന് ലുക്ക് മാത്രമേ ഉള്ളു കഴിവില്ല, നൂബിനെ കുറിച്ച് ബിന്നി

അദ്ദേഹം ഈ ഷോയുടെ ഭാഗമാകുന്നതില്‍ തനിക്ക് തീരെ താത്പര്യമില്ലായിരുന്നു. അവന് തീരുമാനങ്ങളെടുക്കാം. തനിക്ക് മറ്റ് വഴികളൊന്നുമില്ലാത്തതുകൊണ്ട് അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ചിലര്‍ പറഞ്ഞാലൊന്നും പഠിക്കില്ലെന്നും കിട്ടിയാലേ പഠിക്കൂ എന്നും ആര്യ പറയുന്നു.

Advertisement