Home Entertainment Celebrities

ആ മോളെ ഇട്ടിരിക്കുന്ന വേഷത്തോടെ വിളിച്ചുകൊണ്ടു വാ, വേറെ ഒന്നും നമുക്ക് വേണ്ട എന്നാണ് മകനോട് പറഞ്ഞത്, സ്ത്രീധനത്തിനെതിരെ ശബ്ദമുയര്‍ത്തി ജയറാം, കൈയ്യടിച്ച് ആരാധകര്‍

161

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികള്‍ ആണ് നടന്‍ ജയറാമും ഭാര്യയും മുന്‍കാല നായികാ നടിയായ പാര്‍വ്വതിയും. താന്‍ സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു പാര്‍വ്വതി അന്ന് യുവതാരമായിരുന്ന ജയറാമിനെ പ്രണയിച്ചതും വിവാഹം കഴിച്ചതും.

Advertisements

വിവാഹ ശേഷം പാര്‍വ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടന്‍ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്.

Also Read:അത്ഭുതപ്പെടുത്തുന്ന നടന്‍, ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ എനിക്ക് താത്പര്യമുണ്ട്, തുറന്നുപറഞ്ഞ് രണ്‍ബിര്‍ കപൂര്‍

ജയറാം അഭിനയിച്ചതിലേറെയും കുടുംബചിത്രങ്ങളായിരുന്നു. എന്നാല്‍ വ്യത്യസ്തമായ ചിത്രങ്ങളും താരം പരീക്ഷിച്ചിട്ടുണ്ട്. എബ്രഹാം ഓസ്ലറാണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

സ്ത്രീധനം എന്ന സമ്പ്രദായം തന്നെ തെറ്റാണ്. കണ്ണന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് തന്നോട് പറഞ്ഞപ്പോള്‍ , ആ മോളെ അവള്‍ ഇട്ടിരിക്കുന്ന വേഷത്തോടെ വിളിച്ചുകൊണ്ടു വാ , വേറെ ഒന്നും നമുക്ക് വേണ്ട എന്നാണ് താന്‍ പറഞ്ഞതെന്നും ജയറാം പറയുന്നു.

Also Read:ബംഗ്ലാവുകള്‍, ആഡംബര കാറുകള്‍, ആസ്തി 100കോടിക്കപ്പുറം, ഭര്‍ത്താവിന്റെ ചില്ലിക്കാശുപോലും വാങ്ങാതെ സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച് സാമന്ത

മകള്‍ ചക്കിയുടെയും വിവാഹമാണ്. അവളെ കല്യാണം കഴിക്കുന്ന ചെക്കനും വീട്ടുകാരും പറഞ്ഞത് മകളെ മാത്രം തന്നാല്‍ മതി, വിവാഹച്ചെലവ് പോലും അവര്‍ നോക്കാമെന്നാണെന്നും മനുഷ്യരുടെ ചിന്താഗതി ഇതുപോലെയൊക്കെ മാറണമെന്നും ജയറാം പറഞ്ഞു.

Advertisement