Home India

അനാശാസ്യം: യുവതിയെ വീടുകയറി നഗ്‌നയാക്കി മര്‍ദിച്ചശേഷം രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറി

34

കരിംഗഞ്ചി: അസമിലെ കരിംഗഞ്ചിലാണ് ഒരുസംഘമാളുകള്‍ ചേര്‍ന്ന് യുവതിയെ ആക്രമിച്ചത്. വ്യാജമദ്യവില്‍പന നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

Advertisements

യുവതിയെ നഗ്നയാക്കി മര്‍ദിച്ചശേഷം രഹസ്യഭാഗങ്ങളില്‍ മുളകുപൊടിയും വിതറി. സംഭവത്തിന്‍റെ വീഡിയൊ ദ്യശ്യങ്ങളും പ്രതികള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.

യുവതിയുടെ പരാതിയില്‍ 19 പേരെ പൊലീസ് അറസ്റ്റുചെയ്തു. അക്രമി സംഘത്തില്‍ സ്ത്രീകളുമുണ്ട്. വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് അക്രമിച്ചതെന്നാണ് യുവതിയടെ മൊ‍ഴി.

ഇരായായ യുവതി കരിംഗഞ്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കൊടതിയില്‍ കേസ് ഫയല്‍ ചെയ്തിനെ തുടര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

എന്നാല്‍ കേസിലെ മുഖ്യപ്രതികള്‍ പിടിയിലായിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതേസമയം യുവതി അനധികൃത മദ്യ വില്‍പ്പന നടത്തിയിരുന്നതായും അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും പിടിയിലായവര്‍ പറയുന്നു. സംഭവത്തല്‍ വിശദമായ അന്വേഷണം നടത്തുകയാണ് കരിംഗഞ്ച പൊലീസ്.

Advertisement