ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകള്‍ വീക്ക്‌നെസ്: യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത് 11 യുവതികളെ

20

ചുവന്ന വസ്ത്രം ധരിച്ച പതിനൊന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. ‘ചാക്ക് ദ റിപ്പര്‍’എന്ന പേരില്‍ അറിയപ്പെട്ട ജിയോ ചെങ്ങ്യോങ്ങിനെയാണ് (54) ചൈന വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

Advertisements

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജിയോയെ തൂക്കി കൊല്ലാന്‍ വിധിക്കുകയും തുടര്‍ന്ന് സുപ്രീംകോടതി അനുമതി നല്‍കിയതോടെ ശിക്ഷാവിധി നടപ്പിലാക്കുകയായിരുന്നു.

ആദ്യ കൊലപാതകത്തിന് മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാവിധി ഇപ്പോള്‍ നടപ്പിലാകുന്നത്.

ചുവന്ന വസ്ത്രം ധരിച്ചവരെ പിന്തുടര്‍ന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും തുടര്‍ന്ന് ഇവരുടെ മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുന്നതും ജിയോയുടെ ശീലമായിരുന്നു.

ഇവസ്ത്രീകളോടുള്ള വൈരാഗ്യവും അമിത ലൈംഗികാസക്തിയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം കൊല്ലപ്പെട്ട സ്ത്രീകളില്‍ ചിലരുടെ ലൈംഗിക വയവങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1988 ലാണ് ജിയോ ആദ്യമായി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. പിന്നീട് 2002 വരെയുള്ള വര്‍ഷങ്ങളില്‍ പെണ്‍കുട്ടികളും യുവതികളും ഉള്‍പ്പെടെ പത്ത് പേരെ ജിയോ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി.

ഇയാളുടെ ഇരകളില്‍ ഏറ്റവും പ്രായം കുറഞ്ഞത് 8 വയസുകാരിയാണ്.

Advertisement