Home Sports

രാജസ്ഥാൻ റോയൽസിന്റെ നായക സ്ഥാനത്ത് നിന്നും രാഹാനയെ മാറ്റി, പകരം കിടിലൻ താരം

55

ഇത്തവണത്തെ ഐപിഎല്ലിൽ ദയനീയ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന രാജസ്ഥാൻ റോയൽസ് നിരയിൽ നിർണായക മാറ്റം.

നായക സ്ഥാനത്ത് നിന്നും ഇന്ത്യൻ താരം രാഹാനയെ മാറ്റി മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ നിയമിച്ചു. ലീഗിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ സ്മിത്തായിരിക്കും രാജസ്ഥാനെ നയിക്കുക.

Advertisements

രാജസ്ഥാൻ റോയൽസിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് സുബിൻ ബറൂക്കയാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റൻസി നഷ്ടമായെങ്കിലും രഹാനെ രാജസ്ഥാൻ ടീമിനൊപ്പം തുടരും.

ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരം മുതലാകും സ്റ്റീവ് സ്മിത്തിന്റെ കീഴിൽ രാജസ്ഥാൻ കളിക്കുക.

ലീഗിൽ പ്ലേഓഫ് സാധ്യത നിലനിർത്തണമെങ്കിൽ തുടർന്നുളള മത്സരമെല്ലാം രാജസ്ഥാന് ജയിക്കേണ്ടതുണ്ട്.

നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ആറ് തോൽവിയുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ.

Advertisement