Home Sports

ആന്ദ്രേ റസ്സൽ, ക്രിസ് ഗെയ്ൽ, പൊള്ളാർഡ്, കരുത്തൻമാരെ കുത്തിനിറച്ച് വിൻഡീസിന്റെ ലോകകപ്പ് ടീം

52

ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റിന് ഓൾ റൗണ്ടർ ആന്ദ്രേ റസ്സലിനെ ഉൾപ്പെടുത്തി വെസ്റ്റ് ഇൻഡീസ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു.

സുനിൽ നരെയ്ൻ, കീറൺ പൊള്ളാർഡ്, അൽസാരി ജോസഫ്, മർലോൺ സാമുവൽസ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

Advertisements

ഐപിഎല്ലിൽ മികച്ച ഫോമിൽ കളിക്കുന്ന വെറ്ററൻ താരം ക്രിസ് ഗെയ്ൽ ടീമിൽ ഇടം നേടി. ജേസൺ ഹോൾഡറാമ് ടീമിനെ നയിക്കുക.

2015ന് ശേഷം ഒരു തവണമാത്രമാണ് റസ്സൽ വിൻഡീസിനായി ഏകദിനം കളിച്ചത്. ഗെയ്ലിനെ തുണയായത് അടുത്തിടെ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത പ്രകടനവും ഐപിഎല്ലിലെ തകർപ്പൻ ഫോമുമാണ്.

പ്രാഥമിക ടീമിൽ നിന്ന് പുറത്തായെങ്കിലും സുനിൽ നരെയ്ൻ ടീമിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ടെന്ന് സെലക്റ്റർമാർ അറിയിച്ചു.

വിൻഡീസ് ടീം: ജേസൺ ഹോൾഡർ (ക്യാപ്റ്റൻ), ആ്രേന്ദ റസ്സൽ, ആഷ്ലി നഴ്സ്, കാർലോസ് ബ്രാത്വെയ്റ്റ്, ക്രിസ് ഗെയ്ൽ, ഡാരൻ ബ്രാവോ, എവിൻ ല്യൂയിസ്, ഫാബിയൻ അല്ലൻ, കെമർ റോച്ച്, ,നിക്കോളാസ് പുറൻ, ഒഷാനെ തോമസ്, ഷായ് ഹോപ്, ഷാനോൻ ഗബ്രിയേൽ, ഷെൽഡൺ കോട്ട്രൽ, ഷിംറോൺ ഹെറ്റ്മ്യർ.

Advertisement