Home Sports

എവിടേയുമായിക്കോട്ടെ, ഈ മൂന്ന് പേരും ഒരുമിച്ച് വന്നാലുള്ള ഫീലുണ്ടല്ലോ, നൊസ്റ്റാൾജിയയിൽ നിറഞ്ഞ് ആരാധകർ

48

ഗാംഗുലി സച്ചിൻ സെവാഗ് ഒരുമിച്ച് ഇവരെ വർഷങ്ങളോളമാണ് നമ്മൾ കളിക്കളത്തിൽ കണ്ടത്. ഓരോരുത്തരായി വിരമിച്ച് പോവുമ്‌ബോൾ ഇവർ ഒരുമിച്ചുള്ള നിമിഷങ്ങളും കാഴ്ചകളും ഇനിയുണ്ടാവില്ലല്ലോ എന്നത് ഏതൊരു ക്രിക്കറ്റ് പ്രേമിയേയും അസ്വസ്ഥമാക്കിയിരുന്നു.

എന്നാൽ ലോകകപ്പ് തുടങ്ങിയതോടെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ റീയുണിയൻ കാണുന്ന കൗതുകത്തിലാണ് ആരാധകർ.

Advertisements

കളിക്കളത്തിൽ അല്ലെങ്കിലും കളി പറയാൻ പഴയ കൂട്ടുകെട്ടുകളെല്ലാം വീണ്ടും ഒരുമിച്ച് വരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു തലമുറയെ അടയാളപ്പെടുത്തിയവരാണ് സച്ചിനും സെവാഗും, ഗാംഗുലിയും.

മൂവരും കളി പറയാൻ ഒരുമിച്ചെത്തിയതാണ് ഇപ്പോൾ ആരാധകരിൽ നൊസ്റ്റാൾജിയ നിറയ്ക്കുന്നത്.
ഗാംഗുലിക്കും സച്ചിനുമൊപ്പം കമന്ററി ബോക്സിൽ ഒരുമിച്ചെത്തിയ സന്തോഷം ട്വീറ്റിലൂടെ സെവാഗ് പങ്കുവെച്ചു.

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മത്സരത്തിൽ കമന്ററി പറഞ്ഞിരിക്കുന്ന ഫോട്ടോയും, കളിക്കളത്തിൽ ഈ രണ്ട് പേർക്കൊപ്പം നിൽക്കുന്ന ഫോട്ടോയും ചേർത്ത് പങ്കുവെച്ചാണ് സെവാഗ് വീണ്ടും ഒരുമിച്ചെത്തിയ സന്തോഷം പങ്കുവെച്ചത്.

സെവാഗിന്റെ ട്വീറ്റ് വൈറലാവുകയും, മൂവരേയും വീണ്ടും ഒരുമിച്ച് വന്നത് സമൂഹമാധ്യമങ്ങളിൽ സംസാര വിഷയമാവുകയും ചെയ്തു.

ഗാംഗുലി, സെവാഗ്, തെണ്ടുൽക്കർ എന്നതിനെ ചുരുക്കി വി ലവ് ജിഎസ്ടി എന്നെല്ലാം പറഞ്ഞാണ് ആരാധകർ സമൂഹമാധ്യമങ്ങളിലെത്തുന്നത്.

Advertisement