Home India

സച്ചിന്റെ വാക്കുകൾ അറംപറ്റുന്നു, എല്ലാം സച്ചിൻ അറിഞ്ഞിരുന്നു

31

ഇത്തവണത്തെ ഏകദിന ലോകകപ്പിൽ സെമി ഫൈനൽ ലൈനപ്പ് ഏതാണ്ട് ഉറപ്പായിരിക്കെ കൃത്യമായത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പ്രവചനം. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾ ഏതായാലും ഉണ്ടാകുമെന്ന് പ്രവചിച്ച സച്ചിൻ നാലാം സ്ഥാനത്തെത്തുക കിവീസോ അല്ലങ്കിൽ പാകിസ്ഥാനോ ആയിരിക്കുമെന്ന് നിരീക്ഷിച്ചിരുന്നു.

ഇതാണ് ഇപ്പോൾ കൃത്യമായി പുലർന്നിരിക്കുന്നത്. കഴിഞ്ഞ മെയിലായിരുന്നു സച്ചിൻ ഇക്കാര്യങ്ങൾ പ്രവചിച്ചത്. ക്രിക്ക് ഇൻഫോയോട് സംസാരിക്കുകയായിരുന്നു സച്ചിൻ. അതെസമയം സെമിയിലേക്ക് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലങ്കിൽ ന്യൂസിലാൻഡ് തന്നെ എത്തുമെന്ന് വ്യക്തമാണ്. കാരണം ആദ്യം ബാറ്റ് ചെയ്ത് 316 റൺസിനെങ്കിലും പാകിസ്ഥാന് ബംഗ്ലാദേശിനെ തോൽപ്പിച്ചാലാണ് അവർക്ക് പ്രതീക്ഷയുളളു.

Advertisements

കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാകിസ്ഥാന് തിരിച്ചടിയായത്. ഇംഗ്ലണ്ട് ന്യൂസിലൻഡിനോട് തോറ്റിരുന്നെങ്കിൽ ബംഗ്ലാദേശിനെ തോൽപിച്ച് പാകിസ്ഥാന് അനായാസം സെമി ഫൈനലിലെത്താമായിരുന്നു.

Advertisement