Home Sports

ഞാൻ എന്നെങ്കിലും രോഹിത്തിനെ പ്രശംസിക്കാതെ ഇരുന്നിട്ടുണ്ടോ? രോഹിത് ശർമയുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് വികാരഭരിതനായി വിരാട് കോഹ് ലി

40

ആഗസ്റ്റിൽ ആരംഭിക്കുന്ന ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിന് മുന്നോടിയായി നായകൻ വിരാട് കോഹ് ലി നടത്തിയ വാർത്താസമ്മേളനത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയുമായുള്ള ബന്ധത്തെ കുറിച്ച് മൂന്നു വട്ടമാണ് അദ്ദേഹത്തിന് നേരെ ചോദ്യങ്ങളുയർന്നത്.

എന്നാൽ എല്ലാ തവണയും ക്ഷമയോടെ, വിശദമായാണ് കോഹ് ലി മറുപടി പറഞ്ഞത്. മനസ്സിലുള്ളത് മുഖത്തു കാണിക്കുന്ന ആളാണ് ഞാൻ. ടീമിൽ ആരെങ്കിലുമായി ഇഷ്ടക്കേടുണ്ടെങ്കിൽ അതു പ്രകടമായി തന്നെ എന്റെ മുഖത്തു കാണും രോഹിത് ശർമയുമായി രസക്കേടുണ്ടെന്ന വാർത്തകൾ ശക്തമായി നിഷേധിച്ച് കോഹ് ലി പറയുന്നു.

Advertisements

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനും ചില വാർത്തകൾ കേട്ടു. ഡ്രെസിംഗ് റൂമിലെ അന്തരീക്ഷം മോശമാണെങ്കിൽ ഇത്രയും സ്ഥിരതയോടെ കളിക്കാൻ ടീമിനു സാധിക്കുമോ? ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും കഴിഞ്ഞ വർഷങ്ങളിൽ ഉജ്വലമായി കളിച്ച ടീമാണ് ഇന്ത്യ. ഇത്തരം കാര്യങ്ങൾക്കു നേരെ കണ്ണടച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ല.

വ്യക്തിപരമായ കാര്യങ്ങൾ പൊതുവേദിയിലേക്ക് വലിച്ചിഴയ്ക്കുന്നതും തെറ്റു തന്നെ. കോഹ് ലികൂട്ടിചേർത്തു. 11 വർഷമായി ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിക്കുന്നയാളാണ് ഞാൻ, രോഹിത് പത്തു വർഷത്തോളവും. ഇതുവരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. രോഹിത്തിന്റെ മികച്ച പ്രകടനങ്ങളെയെല്ലാം ഞാൻ ആത്മാർത്ഥമായി പ്രശംസിക്കാറുണ്ട്.

കാരണം അദ്ദേഹം അത്ര മികച്ച കളിക്കാരനാണ്. ടീമിന് എത്രത്തോളം പ്രധാനപ്പെട്ടയാളാണെന്നും എനിക്കറിയാം. ഏതെങ്കിലും കളിക്കാരൻ വിശ്രമം എടുക്കണമെന്ന് ബിസിസിഐ തീരുമാനിക്കുന്നത് ടീമിന്റെ ട്രെയിനറോടും ഫിസിയോയോടും കൂടി അഭിപ്രായം തേടിയിട്ടാണ്.

എനിക്ക് അദ്ധ്വാനം കൂടുതലാണ് എന്ന് ട്രെയിനർക്കോ ഫിസിയോയ്ക്കോ തോന്നിയിട്ടില്ല. അതു കൊണ്ടു തന്നെ മാറി നിൽക്കണം എന്ന് ബോർഡ് എന്നോടു പറഞ്ഞിട്ടുമില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ മൂന്നു ഫോർമാറ്റുകളിലും താൻ കളിക്കാൻ തീരുമാനിച്ചത് രോഹിത് ശർമ ക്യാപ്റ്റനാകുമോയെന്ന് പേടിച്ചിട്ടാണോയെന്ന പ്രചാരണത്തോടും കോഹ് ലിയുടെ മറുപടി ഇപ്രകാരമായിരുന്നു.

Advertisement