തിരുവനന്തപുരം: സ്വകാര്യ ബസിന്റെ ഡോർ തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു. വെള്ളല്ലൂർ ഗായത്രി ഭവനിൽ പരേതനായ ഷാജീസിൻറെയും റീഖയുടേയും മകൾ ഗായത്രിയാണ് മരിച്ചത്.
നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥിനിയായിരുന്നു ഗായത്രി. രാവിലെ പത്തുമണിയോടെ നഗരൂരിലെ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോളേജ് ജംഗ്ഷനിൽ ബസ് ഇറങ്ങി മുന്നോട്ട് നടന്ന ഗായത്രിയുടെ തലയിൽ അതേ ബസിന്റെ ഡോർ ഇടിക്കുകയായിരുന്നു.
Advertisements
  
പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളല്ലൂരിൽ സംസ്‌കരിക്കും.
Advertisement 
  
        
            








