Home Sports

ഇന്ത്യൻ സുന്ദരിയുമായുള്ള പാക് ക്രിക്കറ്റ് താരം ഹസൻ അലിയുടെ കല്യാണം ഇന്നു രാത്രി ദുബായിയിൽ

76

ഹരിയാനയിൽ നിന്നുള്ള ഷാമിയ അർസുവുമായുള്ള പാക് ക്രിക്കറ്റ് താരം ഹസൻ അലിയും വിവാഹം ഇന്ന് ദുബൈയിൽ. ഇരുവരുടെയും പ്രീ വെഡ്ഡിങ് ഫോട്ടോകളും മെഹന്ദി ചടങ്ങുകളുടെ ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്.

ഇരുവർക്കും ആശംസയർപ്പിച്ച് കൊണ്ട് ടെന്നീസ് താരം സാനിയ മിർസയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ദമ്പതികളുടെ ചിത്രങ്ങൾ പ്രശസ്ത പാക് ഫോട്ടോഗ്രാഫറായ ദ ആർട്ടിസ്റ്റ് പുറത്തു വിട്ടിട്ടുണ്ട്. ഇബ്നു ബത്തൂത്ത മാൾ മുതൽ പാം ജുമൈറ വരെയുള്ള വിവിധ ലൊക്കേഷനുകളിൽ നിന്നാണ് ചിത്രങ്ങളെടുത്തത്.

Advertisements

അലിയുടെ നിക്കാഹിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഫോട്ടോഗ്രാഫർ പറഞ്ഞു. ഒരു വർഷം മുൻപ് ദുബായിൽ വെച്ചാണ് ഹസൻ അലിയും ഷാമിയയും ആദ്യം കണ്ടുമുട്ടിയത്. ദുബായിൽ സ്ഥിര താമസമാക്കിയ ഒരു സ്വകാര്യ എയർലൈൻ കമ്പനി ജീവനക്കാരിയാണ് ഷാമിയ.

ലണ്ടനിലാണ് ഷാമിയ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയതെന്നും ദൽഹിയിൽ അവർക്ക് ബന്ധുക്കളുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. പാകിസ്താനിലെ ബഹാവുദ്ദീൻ സ്വദേശിയാണ് ഹസൻ അലി. 2016 ലാണ് അലി പാകിസ്താനായി അരങ്ങേറിയത്.

സാനിയ ഷോയ്ബ് ദമ്പതികൾക്ക് പുറമെ മുൻ പാക് താരങ്ങളായ മുഹ്സിൻ ഖാനും സഹീർ അബ്ബാസും ഇന്ത്യയിൽ നിന്നാണ് വിവാഹം ചെയ്തിരുന്നത്.

Advertisement