സഞ്ജു സാംസണും പാണ്ഡ്യയും പന്തും അടക്കെ അഞ്ച് താരങ്ങൾക്ക് എട്ടിന്റെ പണി, കരിയർ വരെ അവസാനിച്ചേക്കും

42

ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഐപിഎൽ ഉപേക്ഷിക്കുകയാണെങ്കിൽ തിരിച്ചടിയാകുന്നത് അഞ്ച് ഇന്ത്യൻ താരങ്ങൾക്ക്. ഈ താരങ്ങളുടെ പേര് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

2020ലെ ഐപിഎൽ നടന്നില്ലങ്കിൽ ഈ അഞ്ച് താരങ്ങളുടെ കരിയർ അപകടത്തിലാകുമെന്ന് ചോപ്ര നിരീക്ഷിക്കുന്നു.
മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ പേരാണ് ചോപ്ര ഐപിഎൽ ഉപേക്ഷിക്കേണ്ടി വന്നാൽ ഏറ്റവും വലിയ തിരിച്ചടിയേൽക്കുന്ന താരമായി വിലയിരുത്തുന്നത്.

Advertisements

ഏറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിന് വെളിയിൽ നിൽക്കുന്ന റെയ്നയ്ക്ക് ഇത്തവണത്തെ ഐപിഎൽ കൂടി ഉപേക്ഷിച്ചാൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാദ്ധ്യത കുറയുമെന്നാണ് ചോപ്ര കരുതുന്നത്. മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടർ കൃണാൽ പാണ്ഡ്യയാണ് കരിയർ അപകടത്തിലാകുന്ന രണ്ടാമത്തെ താരം.

ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന പാണ്ഡ്യയ്ക്ക് വൻ തിരിച്ചടിയാകും റദ്ദാക്കിയാൽ ഉണ്ടാകുകയെന്നാണ് ചോപ്രയുടെ പക്ഷം. രാജസ്ഥാൻ റോയൽസിന്റെ മലയാളി സൂപ്പർ താരം സഞ്ജു സാംസണാണ് ഈ ലിസ്റ്റിൽ മൂന്നാമത്.

ഐപിഎൽ ഉപേക്ഷിച്ചാൽ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമെന്നാണ് ചോപ്ര കരുതുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓൾ റൗണ്ടർ ശിവം ഡൂബെ, ഡെൽഹി ക്യാപിറ്റൽസിന്റെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് എന്നിവരെയാണ് ഈ പട്ടികയിൽ നാലാമതും, അഞ്ചാമതുമായി ചോപ്ര ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ഏപ്രിൽ 15ന് ഐപിഎൽ തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഉറപ്പൊന്നും ആയിട്ടില്ല. അതേ സമയം ആഗസ്റ്റ് മുതലെങ്കിലും ഐപിൽ മൽസരങ്ങൾ നടത്താൻ കഴിയുമോ എന്നാൽ ബിസിസി ഐ ഇപ്പോൾ ആലോചിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

Advertisement