Home Entertainment

മമ്മൂക്കയുമായിട്ടുള്ള അടുപ്പം എനിക്ക് ലാലേട്ടനുമായില്ല, ലാലേട്ടനുമായി കൂടുതൽ സിനിമകൾ ഞാൻ ചെയ്തിട്ടുമില്ല, അതുകൊണ്ട് അക്കാര്യം പറയാൻ മടിയായിരുന്നു: മംമ്ത മോഹൻദാസ്

2684

പതിനഞ്ച് വർഷത്തിലധികമായി മലയാള സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് മംമ്ത മോഹൻദാസ്. വിവാഹവും പിന്നാലെയുള്ള വിവാഹ മോചനവും പിനാനലെ ക്യാൻസർ വന്ന് തളർത്താൻ നോക്കിയെങ്കിലും തളരില്ലെന്ന വാശിയോടെ നടി ജീവിതത്തിലേക്ക് തിരികെ വന്നുതും ഒക്കെ മലയാളികൾ അതിശയത്തോടെയാണ് നോക്കി കണ്ടത്.

ഇപ്പോവിതാ സിനിമയിലെത്തിയിട്ട് പതിനഞ്ച് വർഷം പൂർത്തിയാക്കിയതിന് പിന്നാലെ നടിയിൽ നിന്നും നിർമാതാവിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മംമ്ത മോഹൻദാസ്. അടുത്തിടെ തന്റെ ജീവിതത്തിലുണ്ടായ ഓരോ കാര്യങ്ങളും നടി തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും സെലക്ടീവ് ആകുന്നതിനെ കുറിച്ചും പറയുകയാണ് മംമ്താ മോഹൻദാസ്.

Advertisements

മംമ്ത മോഹൻദാസിന്റെ വാക്കുകൾ ഇങ്ങനെ:

ലോകമേ യിൽ ലാലേട്ടനും ഉണ്ട്. ദൃശ്യം 2 വിന്റെ ചിത്രീകരണത്തിനിടെയാണ് ലാലേട്ടൻ ഞങ്ങൾക്ക് വേണ്ടി അത് ചെയ്ത് തന്നത്. ലാലേട്ടനുമായി കൂടുതൽ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ‘ലോകമേ’ യുടെ കാര്യം പറയൻ ചെറിയൊരു മടിയുണ്ടായിരുന്നു.

Also Read
ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ട്രയിൻ തട്ടി മരിച്ചു, വഞ്ചകരായ കമിതാക്കൾക്ക് ദൈവം കൊടുത്ത പണി ഇങ്ങനെ

മമ്മൂക്കയുമായിട്ടുള്ള അടുപ്പം എനിക്ക് ലാലേട്ടനുമായില്ല. പറയേണ്ടേ താമസമേ ഉണ്ടായിരുന്നുള്ളു. പൂർണ സന്തോഷത്തോടെയാണ് അദ്ദേഹം അതിന്റെ ഭാഗമായതെന്ന് സിനിമയിലെ പതിനഞ്ച് വർഷം പൂർത്തിയാക്കിയതിനെ കുറിച്ചും മംമ്ത തുറന്ന് സംസാരിച്ചിരുന്നു.

15 വർഷം എന്ന് പറയുന്നത് ഒരാളുടെ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ്.ഈ സമയത്ത് വ്യക്തിപരമായി എന്തൊക്കെ മാറ്റങ്ങൾ എനിക്ക് വന്നിട്ടുണ്ടോ അതെല്ലാം എന്റെ കഥാപാത്രങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. ഓരോ ദിവസവും പുലരുന്നത് നമ്മളെ പുതിയ കാര്യങ്ങൾ പഠിപ്പിച്ച് കൊണ്ടാണല്ലേ.

കടന്ന് വന്ന കാലഘട്ടത്തെ കുറിച്ചോർക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതിയാണ്. ഇനിയങ്ങോട്ട് സെലക്ടീവ് ആയിരിക്കും. സൗഹൃദങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ചില കഥാപാത്രങ്ങളൊക്കെ ചെയ്യേണ്ടി വന്നിരുന്നു. ആരോടും നോ പറയുന്ന സ്വഭാവം എനിക്കില്ല.

പക്ഷേ നിർമാണ മേഖലയിലേക്ക് കടന്നതോടെ തിരക്ക് കൂടിയിട്ടുണ്ട്. എന്ത് കാര്യം ചെയ്താലും നൂറ് ശതമാനവും ആത്മാർഥതയോടെ ആയിരിക്കണം എന്ന നിർബന്ധം എനിക്കുണ്ട്. അതുകൊണ്ട് സെലക്ടീവ് ആകാതെ വേറെ വഴിയില്ലെന്നും കേരളകൗമുദി യ്ക്ക് നൽകിയ അഭിമുഖത്തിൽ മംമ്ത പറയുന്നു.

Also Read
ഉംറ നിർവ്വഹിക്കാൻ മക്കയിലെത്തി എആർ റഹ്മാൻ, പാപമോചനവും സമാധാനവും സ്നേഹവും തേടിയുള്ള വരവെന്ന് താരം

ഹരിഹരൻ സാർ കാരണമാണ് മംമ്ത മോഹൻദാസ് സിനിമയിൽ എത്തിയത്. സിനിമ എന്ന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചതും ഹരിഹരൻ സാറിന്റെ തീരുമാനം കൊണ്ട് തന്നെയാണ്. സിനിമയിൽ എത്തിപ്പെടുമെന്നോ അഭിനയിക്കുമെന്നോ ഒരിക്കൽ പോലും കരുതിയ ആളല്ല ഞാൻ. സംഗീതത്തിന് പ്രധാന്യം നൽകി നല്ല സിനിമകൾ ഒരുക്കുന്ന സംവിധായകൻ.

മയൂഖത്തിൽ എത്തിപ്പെടുമ്പോൾ ഹരിഹരൻ സാറിനെ കുറിച്ച് ഈ ചിത്രം മാത്രമായിരുന്നു മനസിൽ. പക്ഷേ അവിടെ നിന്നും നല്ല ഒരു മനുഷ്യനെ കൂടി ജീവിതത്തിൽ പരിചയപ്പെടാൻ കഴിയുകയായിരുന്നു. ഹരൻ സാറിന്റെ സിനിമയിലൂടെ വന്നത് കൊണ്ട് തന്നെയാണ് പിന്നീടുള്ള ഭാഗ്യങ്ങളെല്ലാം എന്നെ തേടി വന്നതെന്ന് ഞാൻ വിശ്വസിക്കുകയാണെന്നും മംമ്ത വ്യക്തമാക്കുന്നു.

Advertisement