Home Entertainment

ഇത് ശരിയാവില്ല കെട്ടി രണ്ടാമത്തെ ദിവസം നിങ്ങൾ തമ്മിൽ തെറ്റി പിരിയും: സുരേഷ് കുമാറിനെ കല്യാണം കഴിക്കുന്നതിൽ നിന്നും മമ്മൂട്ടി തന്നെ വിലക്കാൻ നോക്കിയതിനെ കുറിച്ച് മേനക

3349

മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു നടി മേനക ഒരുകാലത്ത്. എൺപതുകളിൽ ആയിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. 116 ഓളം ചിത്രങ്ങളിൽ അഭിനയിച്ച മേനക കൂടുതലും വേഷമിട്ടത് മലയാളത്തിലായിരുന്നു.

പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും റൊമാന്റിക് നായകൻ ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാരണം ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് പോലും പലർക്കും തോന്നിയിരുന്നു.

Advertisements

എന്നാൽ മേനക വിവാഹം ചെയ്തത് പ്രമുഖ നിർമ്മാതാവായ ജി സുരേഷ് കുമാറിനെ ആയിരുന്നു. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. അതേ സമയം സുരേഷ് കുമാറിനെ തന്നെ വിവാഹം കഴിക്കണോ എന്ന് ചോദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി വരെ തന്നെ വിലക്കിയിട്ടുണ്ടെന്ന് പറയുകയാണ് മേനക.

Also Read
മുടങ്ങാതെ പതിനെട്ട് വർഷം തുടർച്ചയായി പുറത്തിറക്കിയ ദേ മാവേലി കൊമ്പത്തിന് എന്താണ് സംഭവിച്ചത്; കാരണം വെളിപ്പെടുത്തി നാദിർഷ

ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ വർഷങ്ങൾക്ക് മുൻപുള്ള ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് പക്വത കുറവുള്ള സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തിന് മമ്മൂട്ടി എതിർപ്പ് പ്രകടിപ്പിച്ചത് താരദമ്പതിമാർ വ്യക്തമാക്കിയത്.

വിവാഹത്തിന് മുൻപ് സുരേഷേട്ടന് പിള്ളേര് കളി കൂടുതലാണ്. മേനക സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ പറയുമായിരുന്നു. പക്ഷേ ഞാനത് എൻജോയ് ചെയ്യുകയായിരുന്നു എന്ന് മേനക പറയുന്നു. ആ സമയത്ത് അങ്ങനെ പറഞ്ഞവരോട് എനിക്ക് വിരോധമൊന്നുമില്ല. അവർ പറഞ്ഞതൊക്കെ ഉള്ള കാര്യമാണെന്ന് സുരേഷ് കുമാറും സൂചിപ്പിക്കുന്നു.

അവൻ ഇങ്ങനെ തലകുത്തി നടക്കുന്നവനാണെന്ന് മമ്മൂക്ക വരെ പറഞ്ഞിട്ടുണ്ടെന്ന് മേനക പറയുന്നു.
ഒരിക്കൽ ഷൂട്ടിങ് സെറ്റിൽ മേനകയ്ക്ക് സുരേഷ് കുമാറിന്റെ ഫോൺ വന്നു. മമ്മൂക്കയും സെറ്റിൽ ഉണ്ടായിരുന്നു. അന്ന് മൊബൈൽ ഒന്നുമില്ല.

താഴെ പോയി സംസാരിച്ച് വന്നപ്പോൾ മമ്മൂക്ക ചോദിച്ചു, ആരാ അവനാണോന്ന്? മമ്മൂക്ക അന്നേരം മേക്കപ്പൊക്കെ ഇട്ട് ചാവാൻ കിടക്കുന്ന സീനിലാണ്. ഞാൻ പറഞ്ഞു, മമ്മൂക്ക മിണ്ടാതിരിക്ക്. അഭിനയിച്ചാൽ പോരെന്ന് ഞാൻ ചോദിച്ചു. നിന്നെയും നിന്റെ കുടുംബത്തെയും പോലെ അവനെയും അവന്റെ കുടുംബത്തിനെയും എനിക്ക് അറിയാം.

പക്ഷേ ഇത് ശരിയാവില്ല. കെട്ടി രണ്ടാമത്തെ ദിവസം നിങ്ങൾ തമ്മിൽ തെറ്റി പിരിയും. അതുകൊണ്ട് വേണ്ട. ഞാൻ നിന്റെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നതെന്ന് മമ്മൂക്ക പറഞ്ഞു. നോക്കിക്കോ, ഞങ്ങൾ നന്നായി ജീവിച്ച് കാണിച്ച് തരാമെന്ന് ഞാൻ തിരിച്ച് പറഞ്ഞു. അതോടെ അദ്ദേഹം വേറൊന്നും പറഞ്ഞില്ല.

ഇനി നീ ആയി നിന്റെ പാട് ആയെന്ന് പറഞ്ഞു. മമ്മൂക്ക ശരിക്കും കുറ്റം പറഞ്ഞതല്ല. എനിക്കും ഇദ്ദേഹത്തിനും നല്ലൊരു ജീവിതം കിട്ടണമെന്ന് വിചാരിച്ച് പറഞ്ഞതാണെന്നും മേനക അഭിമുഖത്തിൽ പറഞ്ഞു.

Also Read
സിനിമയിലുള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് ചെയ്തത് ഇങ്ങനെ, അന്നു തീർന്നു ആ ബന്ധം: തുറന്നുപറഞ്ഞ് ജോമോൾ

സുരേഷ് കുമാർ ആദ്യമായി മേനകയെ കാണുന്നത് എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് എന്നായിരുന്നു മേനക ആദ്യം കരുതിയിരുന്നത്. പക്ഷേ അതിന് മുൻപ് കൗതുകകരമായ ഒരു കണ്ടു മുട്ടൽ അവരുടെ ജീവിതത്തിൽ സംഭവിച്ചിരുന്നു. മേനക സിനിമയിൽ എത്തിയ കാലത്ത് കരയൈ തൊടാത്ത അലൈകൾ എന്ന സിനിമയെക്കുറിച്ച് സംസാരിക്കാൻ മേനകയുടെ വീട്ടിൽ പ്രിയദർശനും സുരേഷ് കുമാറും ചെന്നിരുന്നു.

രണ്ടുപേരും സിനിമയെടുക്കണമെന്ന മോഹവുമായി നടക്കുന്ന കാലമാണ്. കഥകേട്ട് മേനകയുടെ അച്ഛൻ 500 രൂപ അഡ്വാൻസും വാങ്ങിയതാണ്. പക്ഷേ, കഥാപാത്രത്തോട് താൽപര്യം തോന്നാത്തതിനാൽ മേനക അത് ചെയ്തില്ല. പനിപിടിച്ച് അകത്തെ മുറിയിൽ കിടക്കുകയായിരുന്ന മേനക അന്ന് സുരേഷ് കുമാറിനെ കണ്ടതുമില്ല.

പക്ഷേ, വെള്ളം കുടിക്കാൻ അടുത്ത മുറിയിലെത്തിയ മേനകയെ സുരേഷ് കുമാർ കണ്ടു. ആദ്യമായി എടുക്കാൻ തീരുമാനിച്ച പടത്തിന് നായികയായി നിന്നെ തേടിയതാണ്. ഈ പടം കരതൊട്ടില്ലെങ്കിലും അവസാനം നീയെന്റെ നായികയായി എന്ന് സുരേഷ് കുമാർ പിന്നീട് മേനകയോട് പറയുമായിരുന്നു.

Also Read
പൂർണിമയ്ക്കും സുപ്രിയയ്ക്കും എന്നെ പോലൊരു അമ്മായിയമ്മയെ ഒറ്റക്കാലിൽ തപസ് ചെയ്താൽ കിട്ടില്ല: മല്ലികാ സുകുമാരൻ

Advertisement