Home Entertainment Celebrities

വർഷങ്ങൾക്ക് മുമ്പേ ഒരു മുസ്ലിം കുടുംബത്തിൽ നിന്ന് മാറിപോയ ആളാണ് ഞാൻ, ഇപ്പോൾ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല: വെളിപ്പെടുത്തലുമായി ഷിബില

906

മലയാളത്തിന്റെ യുവനടൻ ആസിഫലി നായകനായി 2019 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ ശ്രദ്ദേയയായ നടിയാണ് ഷിബില ഫറ. സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണത്തിലൂടെ വാർത്തകളിൽ നിറഞ്ഞ താരം കൂടിയാണ് ഷിബില.

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു വേണ്ടി തന്റെ ശരീര ഭാരം കൂട്ടിആടിരുന്നു ഷിബില എത്തിയത്. കാന്തിയെന്ന കഥാപാത്രമായിട്ടാണ് ഷിബില ഈ സിനിമയിൽ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്.

Advertisements

Also Read
ആരേയും വിളിക്കാൻ സാധിച്ചില്ല, രഹസ്യ വിവാഹം ആയിരുന്നു, ഹണിമൂൺ ആഘോഷവും കഴിഞ്ഞു, എല്ലാം വളരെ പെട്ടെന്നായിരുന്നു: സുമി റാഷിക്

ബോഡി ഷേമിംഗ് നേരിടുന്ന, അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി, ശരീരഭാരം നൽകുന്ന കോംപ്ലക്‌സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

അതേ സമയം തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഒരിക്കലും ജോലിയെ ബാധിക്കുന്നതല്ലെന്ന് തുറന്ന് പറയുകയാണ് ഷിബില ഇപ്പോൾ. ഞാൻ ശക്തമായി വിശ്വസിക്കുന്ന വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങൾ മാത്രമാണ് ഞാൻ പറയാറുള്ളതെന്നാണ് ഷിബില വ്യക്തമാക്കുന്നത്

ഒരു പരമ്പരാഗത മുസ്ലിം കുടുംബത്തിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ മാറി പോയ ആളാണ് ഞാൻ. ഇപ്പോൾ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല.

അത് ശബരിമല വിഷയത്തിന്റെ കാര്യത്തിൽ ആയാലും, ലൗ ജിഹാദിന്റെ കാര്യത്തിൽ ആയാലുമെന്നാണ് ഷിബില പറയുന്നച്യ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുണ്ട്. പ്രതികരിക്കാനുണ്ട് അതിനിടയിലാണ് ദൈവത്തെ പ്രതിരോധിച്ചു കൊണ്ടുള്ള ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ആളുകൾ ഊർജ്ജം കളയുന്നത്.

Also Read
ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളിൽ വേശ്യയുടെ റോൾ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴിൽ എന്ന് പോലും പറഞ്ഞവരുണ്ട്: മനസ്സ് തുറന്ന് സാധിക വേണുഗോപാൽ

എന്റെ ഭർത്താവ് വിജിത് ഹിന്ദു ആണ്. മത ചിന്തകളിൽ അദ്ദേഹവും ഇപ്പോൾ വളരെ ലിബറൽ ആണെന്നം ഷിബില വ്യക്തമാക്കുന്നു. മിനി ഐജി സംവിധാനം ചെയ്യുന്ന ഡൈവോഴ്സ് ആണ് ഷബിലയുടെ പുതിയ ചിത്രം. അത് കഴിഞ്ഞാൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തള്ളുമല എന്ന ചിത്രത്തിലായിരിക്കും ഷിബില അഭിനയിക്കുക. ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഷിബില ഒരു ടീച്ചറുടെ വേഷത്തിലാണ് എത്തുന്നത്.

Advertisement