Home Entertainment

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, തിരിച്ചുവരവിൽ ഇവരിൽ ആരുടെ നായികയാകണം, ഇന്ദ്രജ തിരഞ്ഞെടുത്തത് ആ കിടിലൻ താരത്തെ, കൈയ്യടിച്ച് ആരാധകർ

3672

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ നായികയായിരുന്നു നടി ഇന്ദ്രജ.
മലയാളത്തിന്റെ താരരാജാക്കൻമാരായ മെഗാസ്റ്റാർ മമ്മൂട്ടി, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ താരസുന്ദരിയാണ് നടി ഇന്ദ്രജ.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുണ്ടായിരുന്ന നടി കൂടിയാണ് ഇന്ദ്രജ. അതേ സമയം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ദ്രജ അഭിനയത്തിലെയ്ക്ക് തിരിച്ചെത്തുകയാണ് എന്ന വാർത്തകൾ കുറച്ചു നാളായി കേൾക്കുന്നുണ്ട്. എന്നാൽ ലോക്ഡൗൺ മുലം സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് താരത്തിന്റെ തിരിച്ചുവരവിന് തിരിച്ചടിയായി മാറിയിരുന്നു.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ദി ഗോഡ് മാൻ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ മലയാളത്തിൽ എത്തുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ്, എഫ്ഐആർ, ഉസ്താദ്, ക്രോണിക്ക് ബാച്ച്ലർ, മയിലാട്ടം, ലോകനാഥൻ ഐ എഎസ്, ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചിരുന്നു.

Also Read
കേരള സാരിയിൽ നാടൻ ലുക്കിൽ അതീവ സുന്ദരിയായി ഓണം സ്‌പെഷ്യൽ ചിത്രങ്ങളുമായി ലെന, ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന് പുറമെ തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിലും തിളങ്ങിയ ഇന്ദ്രജ പിന്നീട് ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു കയ്യടി നേടി. മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ ഇന്ദ്രജയുടെ ഭർത്താവു സീരിയൽ രംഗത്താണ് ജോലി ചെയ്യുന്നത്.

അതേ സമയം കലാരംഗത്തേക്കു തിരിച്ചു വരികയാണ് എങ്കിൽ എങ്ങനെ വരണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് ഇന്ദ്രജ. കൈരളി ടിവിയിലെ ജെബി ജങ്ക്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കവേ അവതാരകൻ ജോൺ ബ്രിട്ടാസ് ആണ് ഇന്ദ്രജയോട് ആ ചോദ്യം ചോദിച്ചത്.

അതിനു ബ്രിട്ടാസ് നൽകിയ ഓപ്ഷനുകൾ ഇങ്ങനെ ആയിരുന്നു. മോഹൻലാലിനൊപ്പം നായിക വേഷം ചെയ്തു കൊണ്ട്, ഗുരുവിനൊപ്പം ഒരു മാസത്തെ ഡാൻസ് ഷോ, മമ്മൂട്ടിക്കൊപ്പം പോലീസ് വേഷം, അല്ലെങ്കിൽ ഭർത്താവിനൊപ്പം ഒരു സീരിയൽ. ഇതിൽ നിന്ന് ഇന്ദ്രജ തിരഞ്ഞെടുത്തത് മോഹൻലാലിന്റെ നായികാ വേഷം ചെയ്തു വരാനാണ് ആഗ്രഹിക്കുന്നത് എന്നാണ്.

അതിൽ യാതൊരു സംശയവും തനിക്കില്ല എന്നും ഇന്ദ്രജ പറയുന്നു. സൂപ്പർ ഹിറ്റ് സിബി മലയിൽ ചിത്രമായ ഉസ്താദിലാണ് ഇന്ദ്രജ ആദ്യമായി മോഹൻലാലിന്റെ നായികാ വേഷം ചെയ്യുന്നത്. അതിനു ശേഷം ശ്രദ്ധ എന്ന ഐവി ശശി ചിത്രത്തിലും ഇന്ദ്രജ മോഹൻലാലിന് ഒപ്പം അഭനയിച്ചു.

Also Read
ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നുകരുതി അഭിനയം നിർത്തി, പക്ഷേ ഭർത്താവ് പറഞ്ഞത് മറ്റൊന്ന്, ചിത്ര വിടവാങ്ങുമ്പോൾ വൈറലായി പഴയ വെളിപ്പെടുത്തൽ

മമ്മൂട്ടിക്കൊപ്പം ഗോഡ് മാൻ, ക്രോണിക് ബാച്ചിലർ എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിക്ക് ഒപ്പം എഫ് ഐ, അഗ്‌നി നക്ഷത്രം, ആർഎന്നീ ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചു. ഇൻഡിപെൻഡൻസ്, ഉന്നതങ്ങളിൽ, കൃഷ്ണാ ഗോപാലകൃഷ്ണ, ചേരി, അച്ഛന്റെ കൊച്ചുമോൾ, റിലാക്‌സ്, വാർ ആൻഡ് ലവ്, താളമേളം, മയിലാട്ടം, ലോകനാഥൻ ഐ എ എസ്, ബെൻ ജോൺസൻ, ഹൈവെ പോലീസ്, നരകാസുരൻ, ഇന്ദ്രജിത് എന്നിവയാണ് ഇന്ദ്രജ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങൾ.

Advertisement