Home Entertainment Celebrities

മുമ്പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട് ; ഇപ്പോൾ ജീവിച്ചിരിക്കാൻ സാധിക്കുന്നുവെന്നതൊരു ഭാഗ്യമാണ് : ശിൽപ ഷെട്ടി

93

അശ്ലീല ചലച്ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായിരിക്കുകയാണ്. ഇപ്പോഴിതാ ശിൽപ ഷെട്ടി കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ചർച്ച ആകുന്നത്. എഴുത്തുകാരൻ ജെയിംസ് തർബറിന്റെ പുസ്തകത്തിന്റെ ഒരു പേജാണ് നടി പങ്കുവച്ചിരിക്കുന്നത്.

Also read

Advertisements

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സരയുവും സനലും

നമ്മൾ ഉണ്ടായിരിക്കേണ്ടയിടം ഇവിടെയാണ്, ഇപ്പോഴാണ്. എന്താണ് സംഭവിച്ചതെന്നോ എന്ത് സംഭവിച്ചേക്കാം എന്നതിനേയോ ആകാംഷയോടെ കാണുന്നില്ല. പക്ഷെ അതെന്താണെന്ന് വ്യക്തമായി അറിയാം എന്നാണ് ശിൽപ പങ്കുവച്ചിരിക്കുന്ന വാക്കുകളിൽ പറയുന്നത്.

വെല്ലുവിളികളെ നേരിടേണ്ടതിനെക്കുറിച്ചും സ്റ്റോറിയിൽ പറയുന്നുണ്ട്. ദീർഘനിശ്വാസം എടുക്കുക. ജീവിച്ചിരിക്കാൻ സാധിക്കുന്നുവെന്നതൊരു ഭാഗ്യമാണെന്ന് മനസിലാക്കുക. മുമ്പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. ഭാവിയിലും അതിജീവിക്കും. ഇന്നത്തെ ജീവിതം ജീവിക്കുന്നതിൽ നിന്നും ഒന്നിനും എന്റെ ശ്രദ്ധ തിരിക്കാനാകില്ലെന്നും ആ വാക്കുകൾ അർത്ഥമാക്കുന്നു.

തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. വലിയ വിവാദങ്ങളാണ് പിന്നാലെ അരങ്ങേറിയത്. അതേസമയം സംഭവങ്ങളിൽ ശിൽപ ഷെട്ടിക്ക് യാതൊരു പങ്കുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Also read

എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയ സ്വഭാവ വൈകല്യം ; വീഡിയോയുമായി വിനയ് ഫോർട്ട്

അതേസമയം ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ വരികയാണ് ശിൽപ ഷെട്ടി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹംഗാമ 2 ആണ് ശിൽപയുടെ പുതിയ സിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്.

 

 

Advertisement