Home Entertainment Celebrities

സംസാരിക്കുന്നതിനിടയിൽ പെൺകുട്ടി വസ്ത്രങ്ങൾ മാറ്റി ; വീഡിയോ കോൾ കെണിയിൽപ്പെടുത്തി പണം തട്ടുന്ന സംഘത്തിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് നടൻ അനീഷ് രവി

106

വീഡിയോ കോൾ വഴി കെണിയിൽപ്പെടുത്തി പണം തട്ടുന്ന സംഘത്തിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് നടൻ അനീഷ് രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടൻ സുഹൃത്തിന് സംഭവിച്ച അനുഭവം പങ്കുവച്ചത്.

ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരികയാണ്. അറിയാതെ കോൾ എടുത്താൽ പിന്നെ അവരുടെ വലയിലാവുകയും പിന്നെ മാനം ഭയന്ന് അവർക്ക് പൈസ കൊടുക്കേണ്ട ഒരു അവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്യുകയാണ്.

Advertisements

ALSO READ

സുന്നത്തു നടത്തിയാൽ മാത്രം മനുഷ്യനാവില്ലെടോ, മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്, ഓരോരോ ക്ഷുദ്ര ജീവികൾ: ചൊറി കമന്റിട്ടവന് കിടിലൻ മറുപടിയുമായി ലക്ഷ്മി പ്രിയ

അനീഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷൻ സീരിയലിന്റെ കലാസംവിധായകൻ അനിലിനാണ് ദുരനുഭവം ഉണ്ടായത്. അനിലിന് സേവ് ചെയ്യാത്ത നമ്പറിൽ നിന്നും ഒരു വീഡിയോ കോൾ വന്നു. അത് എടുത്തപ്പോൾ കണ്ടത് ഒരു പെൺകുട്ടി വസ്ത്രം മാറ്റുന്നതാണ്. ഇത് കണ്ടപ്പോൾ തന്നെ വീഡിയോ കട്ട് ചെയ്തു.

ALSO READ

ഇത് ഒരു അമ്പലമാണ്, തനിക്കൊക്കെ വിവരമുണ്ടോ, ക്ഷേത്ര ദർശനത്തിടെ വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചവരോട് ക്ഷുഭിതയായി സാമന്ത

എന്നാൽ പിന്നീട് ഇതിന്റെ സ്‌ക്രീൻഷോട്ടും വ്യാജമായി എഡിറ്റ് ചെയ്ത വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 11,500 രൂപ കൊടുത്തില്ലെങ്കിൽ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യും എന്നായിരുന്നു ഭീഷണി.

ഇത്തരം ഭീഷണി നേരിടുന്ന ഒട്ടേറെപ്പേർ സിനിമ സീരിയൽ രംഗത്തുണ്ടെന്ന് അനീഷ് പറയുന്നു. നേരത്തെ ഇതേ സീരിയലിന്റെ സൗണ്ടിൽ ജോലി ചെയ്യുന്നയാൾക്കും സമാന അനുഭവമുണ്ടായെന്ന് പറയുന്നുണ്ട്.

Advertisement