Home Entertainment Celebrities

ഡിവോഴ്‌സിന് ശേഷവും വളരെ സ്‌നേഹത്തോടെ ഒരുമിച്ച് ഔട്ടിങ്, കിരൺ റാവുവിനെ ചേർത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആമിർ ഖാൻ : ചിത്രങ്ങൾ വൈറൽ

105

ആമിർ ഖാനും ഭാര്യ കിരൺ റാവുവും വിവാഹ മോചിതരായ വാർത്തകൾ ശരിയ്ക്കും ആരാധകരെ ശരിയ്ക്കും ഞെട്ടിച്ചിരുന്നു. ബോളിവുഡിലെ പെർഫക്ട് ഖാൻ എന്ന വിശേഷമത്തിന് ആമിർ ഖാൻ അർഹനായത്, പെർഫക്ട് ഫാമിലി മാൻ എന്ന അർത്ഥത്തിൽ കൂടെയായിരുന്നു. എന്നാൽ പതിനഞ്ച് മനോഹര വർഷങ്ങൾക്ക് ശേഷം തങ്ങൾ വേർപിരിയുകയാണ് എന്ന് ഔദ്യോഗികമായി തന്നെ ആമിർ ഖാൻ ലോകത്തോട് വിളിച്ചു പറഞ്ഞു.

READ MORE

Advertisements

സിനിമാതാരം റഹ്മാനെപ്പോലെയുണ്ടെന്ന് മുൻപേ കേട്ട് തുടങ്ങിയതാണ്, ആദ്യം അഭിനയത്തിന്റെ എബിസിഡി അറിഞ്ഞിരുന്നില്ല! ഭാര്യയ്ക്ക് ജോലിയുള്ളത് വലിയൊരു ബാക്കപ്പായിരുന്നു ; അരുൺ രാഘവിന്റെ വിശേഷങ്ങൾ

ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു എങ്കിലും, തങ്ങൾ എന്നും മകന് നല്ല അച്ഛനും അമ്മയും ആയിരിയ്ക്കും എന്നും, ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്ന ബിസിനസ്സുകൾ അങ്ങനെ തന്നെ മുന്നോട്ട് കൊണ്ടു പോകും എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ആമിർ ഖാനും കിരണ് റാവുവും മകനൊപ്പം പുറത്ത് പോയതും.

ഞായറാഴ്ച ആമിർ ഖാനും കിരൺ റാവുവും മകൻ ആസാദ് റാവു ഖാനും ഒന്നിച്ച് പുറത്ത് പോയപ്പോൾ എടുത്ത ഫോട്ടോകൾ വൈറലാവുകയാണ്. ആരാധകർ ഫോട്ടോ എടുക്കാനായി വന്നപ്പോൾ കിരൺ റാവുവിനെ ചേർത്ത് പിടിച്ചാണ് ആമിർ ഖാൻ പോസ് ചെയ്തത് എന്നതും വളരെ ശ്രദ്ധേയമാണ്. മകനിലും മകന്റെ അമ്മയിലും ഇപ്പോഴും നടന് ഉള്ള ഉത്തരവാദിത്വം ചിത്രത്തിൽ കാണാം എന്നും ആരാധകർ അഭി. ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ALSO READ

ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേളി മാണി ; ഇൻർവ്യൂ ചെയ്യുന്നതിനിടെ സംഭവിച്ചത് കണ്ട് പേളിയെ അഭിനന്ദിച്ച് ആരാധകർ

പുറത്ത് പോകുന്നത് മാത്രമല്ല, ഇരുവരും വിവാഹ മോചനത്തിന് ശേഷവും കൂടിക്കാഴ്ചകൾ നടത്താറുണ്ട്. ആമീർ ഖാനും കിരൺ റാവുവും ചേർന്ന് ആണ് ലാൽ സിംഗ് ഛദ്ദ എന്ന ചിത്രം നിർമ്മിയ്ക്കുന്നത്. ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് ലാൽ സിംഹ് ഛദ്ദ എന്ന ചിത്രം. ആമിർ ഖാൻ നായകനാകുന്ന ചിത്രത്തിൽ കരീന കപൂർ ഖാൻ ആണ് നായികയായെത്തുന്നത്.

 

 

Advertisement