Home Entertainment Celebrities

നടി സജിത ബേട്ടിയുടെ ഇപ്പോഴത്തെ മാറ്റങ്ങൾ കണ്ടോ? ഇത് വല്ലാത്ത മാറ്റമായി പോയെന്ന് ആരാധകർ

2661

മലയാളത്തിന്റെ ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി സജിതാ ബേട്ടി. ബാലതാരമായി വെള്ളിത്തിരയിലെത്തി സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരമാണ് സജിത ബേട്ടി. മിസ്റ്റർ ആൻഡ് മിസിസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിൽ ബാലതാരമായിട്ടാണ് സജിതാ ബേട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

നിരവധി സീരിയലുകളിൽ വില്ലത്തിയായും സഹനടിയായും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചുമെല്ലാം സജിത പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അതിനൊപ്പം ആൽബങ്ങളിലും പരസ്യ ചിത്രങ്ങളിലും ടെലിവിഷൻ അവതാരകയുടെ വേഷത്തിലുമൊക്കെ സജിത എത്തിയിരുന്നു. 40ൽ അധികം സീരിയലുകളിലും സജിത വേഷമിട്ടിരുന്നു.

Advertisements

വിവാഹ ശേഷവും അഭിനയത്തിൽ സജീവമായിരുന്ന താരം പിന്നീട് ഒരിടവേള എടുക്കുകയായിരുന്നു. അഞ്ചുമാസം ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്ന സജിത രണ്ടു വർഷത്തിൽ ഏറെയായി അഭിനയ മേഖലയോട് അകന്ന് നിൽക്കുകയാണ്.

Also Read
മോൻസൺ മാവുങ്കലുമായി തികച്ചും പ്രൊഫഷണലായ ബന്ധം, എന്റെ അലോപ്പേഷ്യ മാറ്റി തന്നത് അദ്ദേഹമാണ്, ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുത്: തുറന്നടിച്ച് നടി ശ്രുതി ലക്ഷ്മി

ഷമാസിനെ ആണ് സജിത വിവാഹം ചെയ്തത്. മൂന്നര വയസ്സുള്ള മകളും ഉണ്ട് ഇപ്പോൾ ഈ ദമ്പതികൾക്ക്. കുടുംബ ജീവിതത്തിൽ പൂർണമായി മുഴുകിയിരിക്കുകയാണ് സജിത ഇപ്പോൾ. മേക്കപ്പ് ഒക്കെ താരം പൂർണമായും ഉപേക്ഷിച്ചു. തട്ടമിടാതെ താൻ പുറത്തിറങ്ങാറില്ല. തീർത്തും ഒരു വീട്ടമ്മയായി മാറിയരിക്കുകയാണ് താരം ഇപ്പോൾ.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ലക്കി ആർട്ടിസ്റ്റ് എന്നായിരുന്നു സജിത ബേട്ടിയെ വിളിച്ചിരുന്നത്. കാരണം ദിലീപിന് ഒപ്പം സജിത ഏത് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടാലും ആ ചിത്രം സൂപ്പർ ഹിറ്റ് ആകും എന്നാണ് വിശ്വാസം. അതേ സമയം ഗർഭിണിയായപ്പോൾ മുതലാണ് താരം മിനിസ്‌ക്രീൻ പരമ്പരയിൽ നിന്നും ഇടവേള എടുത്തത്. ഇതിനിടയിൽ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോൾ കുഞ്ഞിനുവേണ്ടി ഒരിടവേള എടുത്തിരിക്കുകയാണ് താരം.

അതേ സമയം അഭിനയത്തിലേക്കുളള തന്റെ മടങ്ങി വരവിനെക്കുറിച്ച് താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. താൻ പൂർണമായും സിനിമ ഉപേക്ഷിച്ചിട്ടില്ല എന്നും നല്ല കഥാപാത്രങ്ങൾ വന്നാൽ വീണ്ടും എത്തുമെന്നും സജിതാ ബേട്ടി പറഞ്ഞിരുന്നു. ഇടവേള എടുത്തു എന്നൊന്നും പറയാൻ പറ്റില്ല എന്ന് താരം പറയുന്നു. ഗർഭിണിയായി അഞ്ചുമാസം വരെ അഭിനയിച്ചിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ പിറകെയുള്ള ഓട്ടത്തിലാണെന്നും സമയം തികയുന്നില്ലെന്നും താരം പറയുന്നു.

ഭർത്താവ് ഷമാസ് ബിസിനസുകാരനാണ്. അപ്പോൾ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം മകൾ ഒറ്റയ്ക്കാകില്ലേ. അവൾ തനിച്ചാകുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നും അപ്പോൾ അവൾക്ക് ഒരു പ്രായം ആകട്ടെ എന്ന് കരുതിയാണ് മാറി നിന്നത് എന്നും സജിത പറയുന്നു.

നല്ല കഥാപാത്രം കിട്ടുകയാണെങ്കിൽ തിരികെ വരും. തന്റെ ഭർത്താവും കുഞ്ഞും ആണ് ലോകം എന്നാണ് താരം പറയുന്നത്. വയനാട്ടിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. നേരത്തെ പർദ്ദ ധരിച്ചുള്ള സജിതയുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ സജിതയുടെ രൂപമാറ്റം ആരാധകരെ ഞെട്ടിച്ചിരുന്നു.

Also Read
തേച്ചുകുളി ശനിയാഴ്ചകളിൽ, നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും മുടിയിൽ മുറുക്കിയ വെളിച്ചെണ്ണയും തേക്കും: ഊർമ്മിള ഉണ്ണി പറയുന്നു

എന്നാൽ പണ്ട് മുതൽക്കു തന്നെ പർദ്ദ ധരിക്കുന്ന ആളാണ് എന്നും ഇപ്പോഴും അതങ്ങനെ തുടർന്ന് കൊണ്ട് പോകുന്നു എന്നുമാണ് താരം പറയുന്നത്. ഉറുദു മുസ്ലിം സമുദായക്കാരാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ പരമ്പരാഗതമായ ആചാരങ്ങളിൽ വിശ്വസിച്ചു പോരുന്നു.

എന്ന് കരുതി സിനിമയിലോ സീരിയലുകളിലോ എത്തുമ്പോഴും അങ്ങിനെയുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്നൊന്നും നിർബന്ധമില്ലെന്നും താരം പറയുന്നു. ഗ്ലാമർ വേഷങ്ങൾ ഒഴികെയുള്ള വേഷങ്ങൾ എന്തും താൻ കഥാപത്രത്തിന് അനുസരിച്ചു ചെയ്യുമെന്നും സജിത പറയുന്നു.

Also Read
ആ രീതിയിൽ എന്നെ ആരും ഇനി കാണരുത് എന്ന് ഞാൻ ആഗ്രഹിച്ചു, തന്റെ ആ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് വാണി വിശ്വനാഥ്

പണ്ടുമുതലേ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന താരമാണ് സജിത ബേട്ടി. അഭിനയത്തിന് പുറമെ പൊതു ഇടങ്ങളിലെല്ലാം എപ്പോഴും പര്‍ദ്ദിയിടുകയും തല മറയ്ക്കുകയും ചെയ്യും. മാത്രമല്ല നിസ്കാരത്തിനും ഒരിക്കലും താരം മുടക്ക് വരുത്തിയിട്ടില്ല. മേക്കപ്പും താരം ഇടാറില്ല. ഇപ്പോഴും അങ്ങനെ തന്നെയാണ് സജിത ബേട്ടി കുടുംബ ജീവിതം നയിക്കുന്നത്.

എന്നാൽ സിനിമയിൽ അങ്ങനെയൊന്നുമല്ല, അവിടെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് സ്ഥാനമില്ലെന്നാണ് താരം പറയുന്നത്. പണ്ട് അഭിനയം കഴിഞ്ഞ് മടങ്ങി വന്നാൽ പപ്പയുടെയും മമ്മിയുടെയും മകളാണ് സജിത. ഇപ്പോള്‍ ഷമാസിന്റെ ഭാര്യയും അദ്ദേഹത്തിന്റെ മകളുടെ അമ്മയുമാണ് താരം

ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെ കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം ടു കൺട്രീസ്, തെങ്കാശിപ്പട്ടണം, ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളിലും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്.

Advertisement