Home Entertainment

ഗ്ലാമറസ് ലുക്കിൽ ചുവന്നു തുടുത്ത് അനാർക്കലി മരിക്കാർ, വാപൊളിച്ച് ആരാധകർ, അന്യായ ഹോട്ടെന്ന് ചിലർ

378

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ യുവ നടിയാണ് അനാർക്കലി മരയ്ക്കാർ. പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ നിർമ്മിച്ച് . ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന സിനിമയിൽ കൂടിയാണ് അനാർക്കലി സിനിമയിലേക്ക് അരങ്ങേറുന്നത്.

സിനിമയിൽ നായികയായി അഭിനയിച്ച് അധികം തിളങ്ങിയിട്ടില്ലെങ്കിലും ഒരുപാട് ആരാധകരുള്ള ഒരു യുവനടി കൂടിയാണ് അനാർക്കലി മരിക്കാർ. ആദ്യ സിനിമയായ ആനന്ദം വിജയം നേടിയിരുന്നു. അതിൽ ആദ്യാവസാനം വരെ അനാർക്കലി അഭിനയിക്കുന്നുണ്ട്. ഡയലോഗുകൾ ഒന്നുമില്ലാതെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി അനാർക്കലി.

Advertisements

Also Read
നടൻ സൽമാൻ ഖാനെ പാമ്പു കടിച്ചു, സൂപ്പർതാരത്തിന് പാമ്പുകടിയേറ്റത് പൻവേലിലെ ഫാം ഹൗസിൽ വച്ച്

അതേ സമയം ആനന്ദത്തിൽ നായികമാരായി അഭിനയിച്ച താരങ്ങളെക്കാൾ സിനിമകളിൽ ഇപ്പോൾ അനാർക്കലി അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിയുടെ നായികയായി ഒരു സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. പിന്നീട് ഉയരെയിൽ പാർവതിയുടെ സുഹൃത്തായി അഭിനയിച്ച് ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു.

ഒരുപിടി സിനിമകൾ ആണ് അനാർക്കലിയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്. അതിൽ തന്നെ നായികയായി അഭിനയിച്ച സിനിമകളാണ് കൂടുതൽ. ഇൻസ്റ്റാഗ്രാമിൽ അനാർക്കലി വളരെ സജീവമാണ്. തന്റെ പുത്തൻ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അനാർക്കലി അതിലൂടെയാണ് പങ്കുവെക്കുന്നത്. പലപ്പോഴും അനാർക്കലി ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്ത ഞെട്ടിക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ചുവപ്പ് നിറത്തിലെ ഗൗണിൽ അതിസുന്ദരിയായി ഗ്ലാമറസ് ലുക്കിലാണ് അനാർക്കലിയെ പുതിയ ഫോട്ടോഷൂട്ടിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ഓരോ സ്ത്രീയിലും ചുവന്ന നിറമുള്ള ഒരു നിഴലുണ്ട് എന്ന ക്യാപ്ഷനോടെയാണ് അനാർക്കലി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രിയേല ബ്രൈഡൽ ബൗട്ടിക്കിന്റെ വസ്ത്രങ്ങളിൽ യാമിയാണ് അനാർക്കലിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്ന അന്നയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആനന്ദത്തിനു ശേഷം മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read
ഏറെ പ്രതിസന്ധികൾ നിറഞ്ഞതായരുന്നു തന്റെ ഗർഭകാലം, നാല് ചുമരിനുള്ളിൽ പെട്ടത് പോലെ തോന്നി, വെളിപ്പെടുത്തലുമായി ഭാമ

അനാര്‍ക്കലിയുടെ അമ്മയും സഹോദരിയുമെല്ലാം സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരാണ്. സഹോദരി ലക്ഷ്മി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അമ്മ ലാലി കുമ്ബളങ്ങി നൈറ്റ്‌സില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും അനാര്‍ക്കലി സജീവമാണ്.

Advertisement