Home Entertainment Celebrities

തടി കുറച്ച് സ്‌റ്റൈലിഷ് ലുക്കിൽ മൃദുല മുരളി ; കളിയാക്കിയവർ തന്നെ കൈയ്യടിച്ച് നടിയുടെ മേക്കോവർ വീഡിയോ

159

മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല മുരളി. താരത്തിൻറെ മേക്കോവർ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധിയ്ക്കപ്പെടുന്നത്. വർക്കൗട്ട് ചെയ്ത് ശരീരം മെലിഞ്ഞ അനുഭവം പങ്കുവച്ചു കൊണ്ട് മൃദുല എത്തിയിരിക്കുകയാണ്. വളരെ ശ്രദ്ധിച്ച്, കുറച്ച് ക്ഷമയോടെ കൃത്യമായി വ്യായാമം ചെയ്താൽ പ്രതീക്ഷിക്കുന്ന ഫലം കിട്ടുമെന്ന് നടി പറയുന്നു.

സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ശ്രദ്ധേയനായി മാറിയത്. താരം ശരീരഭാരം വർദ്ദിച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രവും പിന്നീട് മെലിഞ്ഞതിന് ശേഷം അണിഞ്ഞ വസ്ത്രവും കാണാം. നല്ല രീതിയിലുള്ള വർക്കൗട്ടുകൾ ചെയ്തു മാസങ്ങൾ കൊണ്ടാണ് ശരീരത്തിന് ഇത്രയും മാറ്റം സംഭവിച്ചതെന്ന് മൃദുല വീഡിയോടൊപ്പം എഴുതി.

Advertisements

ALSO READ

മാങ്ങയുള്ള മാവിലല്ലേ ആളുകൾ കല്ലെറിയൂ, എന്നും കല്ലെറിയാൻ മാങ്ങയുണ്ടാവട്ടെ ; ഐശ്വര്യയ്ക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനോട് വിവാഹ ശേഷം പ്രതികരിച്ച് അനൂപ്

തന്റെ ഈ മാറ്റം മറ്റുള്ളവർക്കൊരു പ്രചോദനമാകട്ടെ എന്നു കരുതിയാണ് വിഡിയോ പങ്കുവച്ചതെന്നും നടി സോഷ്യൽ പറഞ്ഞു. വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്. നിരവധി പേർ ആയിരുന്നു വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. മോഹൻലാൽ നായകനായ റെഡ് ചില്ലിസ് എന്ന സിനിമയിലാണ് മൃദുല ആദ്യമായി അഭിനയിച്ചത്.

വിവാഹിതയായതിനുശേഷം നടി സിനിമയിൽ ഇപ്പോൾ സജീവമല്ല. സോഷ്യൽ മീഡിയയിലൂടെ ആണ് തൻറെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. നടി എന്നതിലുപരി താരം ഇപ്പോൾ ഒരു ബിസിനസുകാരി കൂടിയാണ്.

ALSO READ

എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ; മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ദാസന്റേയും വിജയന്റേയും മക്കൾ അതേ സ്ഥലത്ത് കണ്ടുമുട്ടി

Advertisement