എനിക്ക് മൂന്ന് മക്കളുണ്ടെന്ന വാർത്ത കാരണം മകൾക്ക് പരാതിയാണ്; വെളിപ്പെടുത്തലുമായി നടി അഞ്ജു അരവിന്ദ്

1118

തെന്നിന്ത്യൻ സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി നിന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് അഞ്ജു അരവിന്ദ്. മലയാളം, തമിഴ്, കന്നഡ ഭാഷാ ചിത്രങ്ങളിൽ തിളങ്ങിയ അഞ്ജു അരവിനന്ദിന് ആരാധകരും ഏറെയാണ്.

മലയാള സിനിമയിൽ അഞ്ജുവിന്റെ ദോസ്ത്, അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്‌കർ, കല്യാണ പ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ പ്രകടനങ്ങളും മലയാള ചലച്ചിത്ര പ്രേക്ഷകർ മറക്കാനിടയില്ല. സിനിമയിൽ മാത്രമല്ല ഒരുപിടി നല്ല മലയാളം സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട്.

Advertisements

എന്നാൽ തമിഴിൽ ദളപതി വിജയിയുടെ നായികയായി വരെ തിളങ്ങിയ നടിയ്ക്ക് അഭിനയമേഖല വേണ്ടുന്ന പരിഗണന നൽകിയില്ലെന്ന പരിഭവവുമുണ്ട്. പൂവെ ഉനക്കാഗെ എന്ന ചിത്രത്തിലൂടെയാണ് അഞ്ജുവിന് തമിഴിലും മലയാളത്തിന് പുറത്തുള്ള മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അഞ്ജുവിന് ആരാധകരെ ലഭിച്ചത്.

Also Read
എട്ട് വർഷത്തെ പ്രണയം തകർന്നപ്പോൾ ഗൾഫിൽ പോയി, അവിടെയും ഒരു പ്രണയം ഉണ്ടായിരുന്നു, അതും പൊട്ടിയപ്പോൾ ആണ് അമൃതയെ കാണുന്നത്: തുറന്നു പറഞ്ഞ് പ്രശാന്ത്

ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് അഞ്ജു അരവിന്ദ്. അഭിനയത്തിന് പുറമെ യുട്യൂബ് ചാനലും സോഷ്യൽമീഡിയകളുമായി സജീവമാണ് അഞ്ജു അരവിന്ദ്.സിനിമയിൽ അഭിനയിക്കുന്ന കാലത്ത് തന്നെ സീരിയലുകളിലും അഞ്ജു അരവിന്ദ് അഭിനയിച്ചിരുന്നു. പറയാതെ ഒഴിവാക്കുന്ന അവസ്ഥ നിരവധി തവണ അനുഭവിച്ചപ്പോഴാണ് സീരിയലുകൾ വേണ്ടെന്ന് തീരുമാനിച്ചതെന്ന് അഞ്ജു തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഓൺലൈൻ മീഡിയകളിൽ കാമ്പും കഴമ്പുമില്ലാതെ വരുന്ന വാർത്തകൾ മകളിൽ പോലും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അഞ്ജു അരവിന്ദ് ഇപ്പോൾ. ഏതൊ ഒരു ഓൺലൈനിൽ എനിക്ക് മൂന്ന് മക്കളുണ്ടെന്ന് വാർത്ത വന്നിരുന്നു. അത് എന്റെ മകൾ കണ്ടിരുന്നു. യാതൊരു വ്യക്തതയുമില്ലാതെയാണ് ഇത്തരത്തിലുള്ള വാർത്തകൾ ആളുകൾ പടച്ച് വിടുന്നത്.

മകൾ എന്നോട് ചോദിക്കുന്നത് അമ്മയുടെ മറ്റ് മക്കളെ ഞാൻ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നാണ്. എന്റെ മകളുടെ പേരും തെറ്റായിട്ടാണ് വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നത്. അവൾ അത് വായിച്ചിട്ട് പലപ്പോഴും തിരുത്താൻ പറയൂ അമ്മ എന്ന് പറയാറുണ്ട്.

ഇതൊക്കെ ഒന്ന് ശരിയാക്കാൻ അമ്മയ്ക്ക് ആരോടേലും പറയാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ അതിൽ വലിയ കാര്യമില്ല നമുക്ക് നമ്മളെ അറിയാമല്ലോ എന്ന് പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അഞ്ജു അരവിന്ദ് പറയുന്നു.

Also Read
എല്ലാം ഓക്കെയാണ്, പക്ഷെ വിവാഹത്തിന് ശേഷം അഭിനയം എന്നൊന്നും പറഞ്ഞ് നടക്കാൻ പാടില്ലെന്ന് പെണ്ണിന്റെ അച്ഛൻ! മോൾക്ക് വേറെ ചെക്കനെ നോക്കിക്കോളാൻ ഞാനും : അഭിനയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും വെളിപ്പെടുത്തി അരുൺ മോഹൻ

മരതകമാണ് അഞ്ജുവിന്റേതായി ഷൂട്ടിങ് പൂർത്തിയായ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ സനുഷ സന്തോഷ്, ബിബിൻ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അൻസാജ് ഗോപിയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കലാഭവൻ ഷാജോൺ, മീനാക്ഷി അനൂപ്, അനീഷ് ഗോപാൽ, ജഗതീഷ്, നവജിത് നാരായണൻ എന്നിവരും സിനിമയിൽ വേഷമിടുന്നു. ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്ബനി, അൽതാരി മൂവിസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സിആർ സലീം ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Advertisement