Home Entertainment

അടുത്തിടെ നടൻ സിദ്ദിഖിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്: വെളിപ്പെടുത്തലുമായി മാല പാർവതി

34456

നടനും നിർമ്മാതാവുമായ വിജയ് ബാബു മലയാളത്തിലെ യുവ നടിയെ ബ ലാ ൽ സം ഗം ചെയ്ത സംഭവം ഞെട്ടലോടെയാടെ കേരളം കട്ടത്. ഇപ്പോഴിചാ വിജയ് ബാബുവിനെതിരെ ഉയർന്ന ലൈം ഗി ക പീഡന പരാതിക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി.

അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതിയും, ശ്വേതാ മേനോനും, കുക്കു പരമേശ്വരനും രാജിവച്ചിരുന്നു.ഇപ്പോഴിതാ സംഘടനയിൽ തനിക്ക് വിശ്വാസമില്ലെന്ന് പറയുകയാണ് മാല പാർവതി. നടൻ സിദ്ദിഖിൽ നിന്നും തനിക്ക് സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്നും മാലാ പാർവ്വതി പറയുന്നു.

Advertisements

ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു മാല പാർവതിയുടെ വെളിപ്പെടുത്തൽ. കാളിദാസൻ നായകനായ ഹാപ്പി സർദാർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് സിദ്ദിഖിൽ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് മാല പാർവതി പറയുന്നത്. അദ്ദേഹത്തിന്റെ ചില നിലപാടുകൾ കാരണം താൻ കുറെ സങ്കടപ്പെട്ടിട്ടുണ്ടെന്നും അവരൊക്കെ ഉള്ളപ്പോൾ തനിക്ക് അമ്മയിൽ വലിയ പ്രതീക്ഷയില്ല എന്നും നടി വ്യക്തമാക്കി.

Also Read
ഒരാളുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടുകഴിഞ്ഞാൽ അയാളെ തന്നെ സ്ത്രീകൾ വിവാഹം കഴിക്കണം; നടി മൈഥിലിയുടെ വിവാഹ വാർത്തയ്ക്ക് താഴെ ചൊറിയൻ കമന്റ് ഇട്ടവർക്ക് ചുട്ട മറുപടി, വൈറൽ കുറിപ്പ്

2019 ലായിരുന്നു ഹാപ്പി സർദാർ എന്ന കാളിദാസൻ ചിത്രം ചിത്രീകരണം നടന്നത്. സിനിമയുടെ സെറ്റിൽ തനിക്ക് തുടർന്നുപോകാൻ പറ്റാത്ത രീതിയിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു എന്നാണ് മാല പാർവതി വെളിപ്പെടുത്തിയത്. നടി ഇക്കാര്യം മുൻപ് വെളിപ്പെടുത്തിയിരുന്നു.

തൊട്ടുപിന്നാലെ സിനിമയുടെ ചില അണിയറപ്രവർത്തകർ സെറ്റിൽ ഒരു അമ്മ നടി കാരവാൻ ചോദിച്ചു എന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടി സെറ്റിൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്തതിനെതിരെ പോസ്റ്റും പങ്കുവെച്ചിരുന്നു.

വിജയ് ബാബുവിന് എതിരെ യുവനടി ലൈം ഗി കാ രോ പണം ഉന്നയിച്ചതിനു പിന്നാലെ നിരവധി പൊട്ടിത്തെറികൾ ആണ് താരസംഘടനയായ അമ്മയിൽ ഉണ്ടായത്. നടൻ ബാബുരാജും നടി ശ്വേതാ മേനോനും വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കില്ലെങ്കിൽ രാജിവെക്കുമെന്ന് അറിയിച്ചിരുന്നു.

Also Read
വ്യാജ വാർത്ത പ്രചരിയ്ക്കുമ്പോഴെല്ലാം ഞാൻ അച്ഛന്റെ അടുത്തുണ്ടായിരുന്നു, അതിൽ വലിയ പുതുമയൊന്നുമില്ല, പ്രതികരിക്കേണ്ടതില്ല, വീട്ടിൽ ആരും ഇതേക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടുമില്ല : അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല, സമയമെടുത്തേക്കാം : ധ്യാൻ ശ്രീനിവാസൻ

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ അമ്മ മൃദു സമീപനം ആണ് കൈക്കൊണ്ടതെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും രാജിവെച്ചിരുന്നു.

Advertisement