വിജയ് ബാബു വിഷയത്തിൽ അമ്മയിൽ നിന്നും ഞാൻ രാജിവെക്കില്ല, കുറേ തെറ്റിധാരണകളുടെ ഭാഗമായിട്ടാണ് അങ്ങനെ നടന്നിരിക്കുന്നത്: രചന നാരായണൻ കുട്ടി

1975

മലയാളത്തിലെ പ്രമുഖ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി ലൈം ഗി കാ രോ പണം ഉന്നയിച്ചതിനു പിന്നാലെ നിരവധി പൊട്ടിത്തെറികൾ ആണ് താരസംഘടനയായ അമ്മയിൽ ഉണ്ടായത്. നടൻ ബാബുരാജും നടി ശ്വേതാ മേനോനും വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കില്ലെങ്കിൽ രാജിവെക്കുമെന്ന് അറിയിച്ചിരുന്നു.

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ അമ്മ മൃദു സമീപനം ആണ് കൈക്കൊണ്ടതെന്ന് ചൂണ്ടിക്കാട്ടി മാലാ പാർവ്വതിയും ശ്വേതാ മേനോനും കുക്കു പരമേശ്വരനും അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും രാജിവെച്ചിരുന്നു.

Advertisements

ഇപ്പോഴിതാ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവെക്കില്ലെന്ന് തുറന്നു പറയുകയാണ് കമ്മിറ്റി അംഗം രചന നാരായ ണൻ കുട്ടി. മറ്റ് മൂന്ന് പേരും എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് തനിക്കറിയില്ലെന്നും രചന നാരായൺ കുട്ടി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

Also Read
അടുത്തിടെ നടൻ സിദ്ദിഖിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്: വെളിപ്പെടുത്തലുമായി മാല പാർവതി

രചന നാരായണൻ കുട്ടിയുടെ വാക്കുകൾ ഇങ്ങനെ:

മാലാ പാർവതി രാജിവെച്ചത് മാത്രമേ അറിയുകയുള്ളു. മറ്റ് രണ്ട് പേർ രാജിവെച്ചത് ഞാൻ അറിഞ്ഞിട്ടില്ല. ഞാൻ അമ്മയുടെ ഐസിസി യിൽ നിന്ന് രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ല. എക്സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായത്തോട് യോജിച്ചുള്ള തീരുമാനമാണ് ഉണ്ടായത്.

ഐസിസി എന്താണോ നിർദ്ദേശിച്ചത് അവിടെ അത് തന്നെയാണ് നടന്നിരിക്കുന്നത്. ആ നിർദേശം എന്താണെന്ന് എനിക്ക് പറയാൻ സാധിക്കില്ല. കാരണം അത് രഹസ്യാത്മക സ്വാഭാവമുള്ളതാണ്. ഐസിസി എടുക്കുന്ന ഒരു തീരുമാനവും എനിക്ക് പുറത്തുവിടാൻ പറ്റില്ല. പക്ഷേ ഐസിസി എന്താണോ നിർദേശിച്ചത് അത് തന്നെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ച് കൊണ്ട് ചെയ്തിട്ടുള്ളത്.

ഐസിസിയെ ഒരു നോക്കുകുത്തി ആക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇവർ മൂന്ന് പേരും ഇങ്ങനെ ചെയ്തത് എന്നതിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്. പക്ഷേ അവർക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും. വ്യക്തികളാണല്ലോ. കുറേ തെറ്റിധാരണകളുടെ ഭാഗമായിട്ടാണ് അങ്ങനെ നടന്നിരിക്കുന്നത്.

Also Read
വ്യാജ വാർത്ത പ്രചരിയ്ക്കുമ്പോഴെല്ലാം ഞാൻ അച്ഛന്റെ അടുത്തുണ്ടായിരുന്നു, അതിൽ വലിയ പുതുമയൊന്നുമില്ല, പ്രതികരിക്കേണ്ടതില്ല, വീട്ടിൽ ആരും ഇതേക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടുമില്ല : അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല, സമയമെടുത്തേക്കാം : ധ്യാൻ ശ്രീനിവാസൻ

എനിക്ക് പക്ഷേ അതിൽ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭൂരിപക്ഷം ആളുകളും ഐസിസിയെ സപ്പോർട്ട് ചെയ്തു. എനിക്ക് അതിൽ ഒരു റിഗ്രറ്റും തോന്നുന്നില്ല. അതുകൊണ്ട് ഐസിസിയിൽ നിന്ന് ഞാൻ രാജിവെക്കില്ലെന്നും രചനാ നാരായൺകുട്ടി പറയുന്നു.

Advertisement