Home Entertainment Celebrities

അന്ന് പ്രിയങ്ക ചോപ്ര ഒരേ സമയം പ്രണയിച്ചത് രണ്ടു പേരെ, താരത്തിന്റെ ഫോൺ ബില്ല് കണ്ട് ഞെട്ടിപ്പോയെന്ന് വെളിപ്പെടുത്തൽ

2681

ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ നായികമാരിൽ ഒരാളാണ് പ്രിയങ്കചോപ്ര. ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. ബോളിവുഡിലെ സൂപ്പർ താരമായിരിക്കെയാണ് ഹോളിവുഡിലേക്ക് ചുവടുമാറ്റുന്നതും.

ബോളിവുഡിലെ ഗോഡ്ഫാദർമാരുടെ അനുഗ്രഹമോ താര കുടുംബങ്ങളുടെ പിന്തുണയോ ഇല്ലാത കടന്നു വരികയും സ്വന്തം കഠിനാധ്വാ നത്തിലൂടേയും കഴിവിലൂടേയും ബോളിവുഡിലെ ഒന്നാം നമ്പബർ നായികയായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര. ഹോളുവുഡിലും തന്റെ വിജയം ആവർത്തിച്ച പ്രിയങ്ക ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബൽ ഐക്കൺ ആണ്.

Advertisements

അതേ സമയം സിനിമയിലെ മിന്നും പ്രകടനത്തിലൂടേയും തന്റെ ജീവിത വിജയത്തിലൂടേയും പലർക്കും പ്രചോദനമായി മാറുന്ന താരമാണ് പ്രിയങ്ക. എന്നാൽ പ്രിയങ്ക ചോപ്രയുടെ ജീവിതത്തിൽ വിവാദങ്ങൾക്കും പഞ്ഞമില്ല. പ്രണയങ്ങളും ഗോസിപ്പുകളും എല്ലാം പ്രിയങ്കയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സൂപ്പർ താരം അക്ഷയ് കുമാറുമായുള്ള പ്രിയങ്കയുടെ പ്രണയവും ഒരുകാലത്തെ പ്രധാന ചർച്ചാ വിഷയമായിരുന്നു.

Also Read
ആരാധകര്‍ ആവേശത്തില്‍, ലിജോ മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം തുടങ്ങും

ഇന്ന് ഇരുവരും തമ്മിൽ സംസാരിക്കുകയോ ഒരുമിച്ച് അഭിനയിക്കുകയോ പോലും ചെയ്യില്ല. പരസ്പരം അകലം പാലിക്കുകയാണ് അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും. എന്നാൽ പ്രിയങ്കയുടേയും അക്ഷയ് കുമാറിന്റേയും പ്രണയ വിവാദം പലപ്പോഴും ചർച്ചയായി മാറാറുണ്ട്. ഒരിക്കൽ പ്രിയങ്കയുടെ മുൻ സെക്രട്ടറിയായ പ്രകാശ് ജജുവാണ് പ്രിയങ്കയും അക്ഷയ് കുമാറും തമ്മിലുള്ള പ്രണയത്തെ കുറിച്ച് മാധ്യമ ചർച്ചകൾക്ക് വിത്ത് പാകിയത്.

അക്ഷയ് കുമാറും പ്രിയങ്കയും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഗോസിപ്പ് കോളങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പ്രിയങ്ക ബോളിവുഡിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തി വരുന്ന കാലമായിരുന്നു അത്. സൂപ്പർ താരമായ അക്ഷയ് കുമാർ ആകട്ടെ വിവാഹിതനും.

2004 ൽ പ്രകാശിനെ പ്രിയങ്ക ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പ്രകാശ് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. പ്രിയങ്കയും അക്ഷയ് കുമാറും എപ്പോഴും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമായിരുന്നു എന്നും പ്രിയങ്കയുടെ ഫോൺ ബിൽ അമ്പബരപ്പിക്കുന്നത് ആയിരുന്നുവെന്നുമാണ് പ്രകാശ് പറഞ്ഞത്.

ഇതേസമയം തന്നെ യുവനടൻ ആയിരുന്ന ഹർമൻ ബവേജയുമായും പ്രിയങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു എന്നും പ്രകാശ് ജജു വെളിപ്പെടുത്തി യിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ മുൻ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. പ്രിയങ്ക നിരന്തരമായ അക്ഷയ് കുമാറിനെ വിളിച്ചു കൊണ്ടിരിക്കുകയും മെസേജ് അയച്ചു കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരുടെ ഫോൺ ബിൽ വളരെ വലുതായിരുന്നു.

Also Read
എന്റെ ചിരി കല്യാണം കഴിഞ്ഞതോടെ തീർന്നു അവളുടെ ചിരി കൂടി, രമ്യയും ആയുള്ള വിവാഹത്തെ കുറിച്ച് നിഖിൽ പറഞ്ഞത് കേട്ടോ

അതേസമയം തന്നെ അവർക്ക് ഹർമൻ ബവേജയുമായും ബന്ധമുണ്ടായിരുന്നു. സത്യം പറയുകയാണെങ്കിൽ, അക്ഷയ് ഒരു കുട്ടിയെ പോലെയാണ്. പ്രിയങ്ക അവന് മെസേജ് അയക്കുകയും നിരന്തരം വിളിക്കുകയും ചെയ്താൽ അവന് പ്രതികരിക്കാതിരിക്കാനാകില്ല. എനിക്ക് ട്വിങ്കിളിന് ഓർത്ത് സങ്കടം വന്നു.

ഇതിൽ വേദനിക്കുന്നത് അവളായിരുന്നു. കരിയറിൽ ശ്രദ്ധിക്കണമെന്ന് ഞാൻ പ്രിയങ്കയോട് പറയാൻ ശ്രമിച്ചു. പക്ഷെ അവൾക്കത് ഇഷ്ടമായില്ല, എന്നെ പുറത്താക്കി എന്നായിരുന്നു മുൻ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. എന്നാൽ തന്റെ മുൻ സെക്രട്ടറിയുടെ വാദങ്ങളെയെല്ലാം പ്രിയങ്ക തള്ളിക്കളഞ്ഞു. ഇതിനിടെ പ്രകാശ് പ്രിയങ്കയ്ക്കെതിരെ ക്രി മ ന ൽ കേസും നൽകിയിരുന്നു.

15 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2019 ലാണ് കേസ് അവസാനിക്കുന്നത്. പ്രിയങ്കയുമായുള്ള പ്രണയ ഗോസിപ്പുകളിൽ മനം നൊന്ത് അക്ഷയ് കുമാറിനെ പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കുന്നതിൽ നിന്നും ഭാര്യ ട്വിങ്കിൾ ഖന്ന വിലക്കിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ഇന്ന് അതെല്ലാം പഴയ കഥകളാണ്.

Advertisement