പതിമൂന്നും പതിനേഴും വയസ്സുള്ള പെണ്മക്കളെ ഒരേ സമയം നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു: ഫാഷന്‍ ഡിസൈനറായ അച്ഛന്‍ അറസ്റ്റില്‍

20

മുംബൈ: പതിമൂന്നും പതിനേഴും വയസ്സ് പ്രായമുള്ള സ്വന്തം പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍. മുംബൈ വകോല സ്വദേശിയായ 42 വയസുകാരനാണ് പതിനേഴും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെ രണ്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചത്.

Advertisements

പതിനേഴുകാരിയായ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞതുവഴിയാണ് സംഭവം വെളിച്ചത്തായത്. അച്ഛന്‍ തന്നെ കഴിഞ്ഞ രണ്ടു വര്‍ഷമായി ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നും ആരോടെങ്കിലും പറഞ്ഞാല്‍ വീട്ടില്‍ നിന്ന് ഇറക്കി വിടുമെന്നും വിദ്യാഭ്യാസത്തിനുള്ള പണം നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി അമ്മയോട് പറഞ്ഞത്.

സഹോദരിയെ അച്ഛന്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ടുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികളുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മകള്‍ പറഞ്ഞതിനെക്കുറിച്ച് ഭര്‍ത്താവിനോട് ചോദിച്ചെങ്കിലും തന്നോട് മോശമായാണ് പെരുമാറിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് വകോല പൊലീസ് ഫാഷന്‍ ഡിസൈനറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാളെ ഏപ്രില്‍ പന്ത്രണ്ട് വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോക്സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisement