മലപ്പുറം: മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു. മലപ്പുറം പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിരയെയാണ് പിതാവായ രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. മകളുടെ വിവാഹം നാളെ നടക്കാനിരിക്കെയാണ് ഇന്നു വൈകിട്ട് നലരയോടെ സംഭവം ഉണ്ടാകുന്നത്.

Advertisements
അച്ഛന്റെ സമ്മതത്തിനു വിരുദ്ധമായി പ്രണയത്തിലായ യുവാവുമായി നാളെ ആതിരയുടെ വിവാഹം നടക്കാനിരുന്നതാണ്. എന്നാല്‍ വിവാഹം ഇരുവരും മാത്രം ആലോചിച്ച് എടുത്തതാണ. ഇതേതുടര്‍ന്ന് വീട്ടില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മകളുമായുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കയ്യില്‍ കരുതിയിരുന്ന കത്തിവെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രാജനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement









